വരും ആഴ്ചകളില്‍ പെട്രോള്‍- ഡീസല്‍ വില കുതിക്കും

ഡബ്ലിന്‍: വരും ആഴ്ചകളില്‍ ഐറിഷ് മാര്‍ക്കറ്റില്‍ പെട്രോള്‍ -ഡീസല്‍ വില കുതിച്ചുയരുമെന്ന് വിദഗ്ധര്‍. ആഗോള മാര്‍ക്കറ്റില്‍ ഇന്ധന വില ഉയര്‍ന്നതോടെ അയര്‍ലണ്ടിലും ഇത് പ്രതിഫലിക്കുമെന്നു കണ്‍സ്യൂമര്‍ ഫെഡറേഷനുകളും വ്യക്തമാകുന്നു. ഇന്ധനവില കുറയാന്‍ ഏകദേശം രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.

പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നത് നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടമാകും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍ എത്തിയതോടെ ഇന്ധനവില അസാധാരണമായ ഉയരത്തില്‍ എത്തുകയായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: