മോര്‍ട്ട്ഗേജ് വിവാദം: രണ്ടായിരത്തിലധികം അക്കൗണ്ടുകളില്‍ നഷ്ടപരിഹാരം നല്‍കിയെന്ന് കെ.ബി.സി ബാങ്ക്

ഡബ്ലിന്‍: മോര്‍ട്ട്ഗേജിലുടെ അമിത പലിശ ഈടാക്കപ്പെട്ട 2117 അക്കൗണ്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കെ.ബി.സി ബാങ്ക് അറിയിച്ചു. ജൂണ്‍ അവസാനത്തോടെ ഈ ഇനത്തില്‍ പെട്ട മുഴുവന്‍ അക്കൗണ്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി. ഏപ്രില്‍ മാസത്തില്‍ 2773 അകൗണ്ടുകളെ കൂടി മോര്‍ട്ട്ഗേജ് അധിക പലിശ ബാധിച്ചതായി കണ്ടെത്തിയിരുന്നു. മോര്‍ട്ട്ഗേജ് വിഷയത്തില്‍ സെന്‍ട്രല്‍ ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചതായും കെ.ബി.സി അറിയിച്ചു.

വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഈ വര്‍ഷം 20,000 പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞെന്നു കെ.ബി.സി റീറ്റെയ്ല്‍ ബാങ്കിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡാര്‍ഹ ഡെറിങ് വ്യക്തമാക്കി. 2018 ആദ്യ പാദത്തില്‍ ബാങ്കിന്റെ ലാഭ വിഹിതം 550 മില്ല്യണ്‍ യൂറോയിലെത്തി. മോര്‍ട്ട്ഗേജിലുടെ കബളിപ്പിക്കപ്പെട്ട ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രലയം കെ.ബി.സി ബാങ്ക് ഉള്‍പ്പെടെയുള്ള ഐറിഷ് ബാങ്കുകള്‍ക്ക് നല്‍കിയ അന്ത്യശാസനം ജൂണോടെ അവസാനിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: