മൊര്‍ത്ത മറിയം വനിതാസമാജം പ്രവര്‍ത്തകരുടെ ഏകദിന സെമിനാറും, വാര്‍ഷീക പൊതുയോഗവും 2018 ജൂണ്‍ 2 ന് വാട്ടര്‍ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു .

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ ഏകദിന സെമിനാറും, വാര്‍ഷീക പൊതുയോഗവും ജൂണ്‍ 2 ശനിയാഴ്ച വാട്ടര്‍ഫോര്‍ഡിലുള്ള De La Salle കോളേജ് കാമ്പസില്‍ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9 .30 ന് കൊടിയേറ്റിനും രജിസ്‌ട്രേഷനും ശേഷം 10.00 മണിക്ക് ഉത്ഘാടനസമ്മേളനത്തോടെ ആരംഭിക്കുന്ന പ്രസ്തുത കൂടിവരവില്‍ വിവിധ സെമിനാറുകള്‍, കൂടാതെ ആരാധനാഗീതം (സുറിയാനി ,മലയാളം ) , സിംഗിള്‍ സോങ് , പ്രസംഗം ,ബൈബിള്‍ ക്വിസ് , ബൈബിള്‍ റഫറന്‍സ് , ഉപന്യാസം എന്നീ ഇനങ്ങളുടെ മത്സരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു . മത്സരങ്ങള്‍ക്ക് ശേഷം കൂടുന്ന വാര്‍ഷീക പൊതുയോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റി യുടെ തിരഞ്ഞെടുപ്പും ക്രമീകരിച്ചിരിക്കുന്നു . വൈകിട്ട് 4.00 മണിക്ക് കൂടുന്ന സമാപന സമ്മേളനത്തില്‍, മത്സര വിജയികള്‍ക്കുള്ള സമ്മാനദാനത്തിന് ശേഷം പ്രാര്‍ത്ഥനയോടും കൊടിയിറക്കോടും കൂടി കാര്യപരിപാടികള്‍ പര്യവസാനിക്കുന്നതാണ് . അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാസമാജം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ യോഗത്തിന് വാട്ടര്‍ഫോര്‍ഡ് സെന്റ് .മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയാണ് ആതിഥേയത്വം വഹിക്കുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ .ജോബിമോന്‍ സ്‌കറിയ :0876315962 .

Share this news

Leave a Reply

%d bloggers like this: