ഡബ്ലിന്‍ പാര്‍ക്കുകളില്‍ എലിശല്യം രൂക്ഷം

ഡബ്ലിന്‍: ഡബ്ലിന്‍ പാര്‍ക്കുകളില്‍ എലിശല്യം പെരുകുന്നു. ഡബ്ലിനില്‍ വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളിലുള്ള പാര്‍ക്കുകളില്‍ എലികള്‍ വന്‍തോതില്‍ പെറ്റുപെരുകിയത് സന്ദര്‍ശകര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം ലക്ഷകണക്കിന് യൂറോ മുടക്കി കൌണ്‍സില്‍ നടത്തിയ കീടനാശിനി പ്രയോഗം ഫലപ്രദമായില്ലെന്ന് പാര്‍ക്കിലെത്തുന്നവര്‍ ചൂണ്ടികാട്ടുന്നു. ഏലി ശല്യമുള്ള പാര്‍ക്കുകളില്‍ കുട്ടികളെ ഒറ്റക്ക് നിര്‍ത്താന്‍ പോലും പേടിയാണെന്ന് രക്ഷിതാക്കളും പറയുന്നു.

ഉടമകള്‍ക്കൊപ്പം പാര്‍ക്കിലെത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ എലിയുടെ പുറകെ പോകുന്നതും ഇവിടെ എത്തുന്നവര്‍ക്ക് തലവേദനയാകുന്നുണ്ട്. ഇരിപ്പിടങ്ങളില്‍ എലികാഷ്ടം വ്യാപകമായതോടെ സിറ്റി കൗണ്‍സിലിന് ദിനംപ്രതി 10 ല്‍ കൂടുതല്‍ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എലികാഷ്ടം, എലിമൂത്രം എന്നിവ പൊതുസ്ഥലങ്ങളില്‍ വ്യാപകമാകുന്നത് വീല്‍സ്, പ്ലേഗ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്നു ആരോഗ്യ വകുപ്പ് സിറ്റി കൗണ്‍സിലിന് മുന്നറിയിപ് നല്‍കി.

 

 

 

എ. എം

Share this news

Leave a Reply

%d bloggers like this: