പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം തകരാറിലായി; ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അനൗണ്‍സ്മെന്റ് കേട്ടവര്‍ ഞെട്ടിത്തരിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പിഎ സംവിധാനം തകരാറിലായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍തന്നെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് അറിയിപ്പ് ലഭിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാര്‍ വലഞ്ഞു. ഇന്ന് രാവിലെ 6.30 തോടെയാണ് നൂറുകണക്കിന് യാത്രക്കാരുണ്ടായിരുന്ന ടെര്‍മിനല്‍ 1 ലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്ത് അലാം മുഴങ്ങിയത്.

സാധാരണ അടിയന്തര അവസരങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള അനൗണ്‍സ്മെന്റ് അലാം ഉണ്ടാകാറുള്ളത്. സന്ദേശം കേട്ടുകൊണ്ടിരുന്ന എയര്‍പോര്‍ട്ട് അധികൃതരും കുറച്ചു സമയത്തേക്ക് സ്തബ്തരായി മാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിഎ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കണ്ടെത്തി. ഈ വിവരം യാത്രക്കാരെ അറിയിക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.

ഡികെ

Share this news

Leave a Reply

%d bloggers like this: