എയര്‍ട്രിസിറ്റി ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ത്തും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഊര്‍ജ കമ്പനിയായ എയര്‍ട്രിസിറ്റി; ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ത്തുന്നു. ആഗോള മാര്‍ക്കറ്റില്‍ ഊര്‍ജ വിലയിലുണ്ടായ വര്‍ദ്ധനവ് വില വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് കമ്പനി പറയുന്നു. പുതിയ നിരക്ക് ജൂലൈ 14 മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ട്രിസിറ്റി യുടെ ഗ്യാസ്- വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ 8.9 ശതമാനവും, വര്‍ഷത്തില്‍ 140യൂറോയും ഊര്‍ജ വില നല്‍കേണ്ടി വരും.

വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 6.4 ശതമാനവും, വര്‍ഷത്തില്‍ 58.76 യൂറോയും ചെലവാകുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ 12.3 ശതമാനവും, വര്‍ഷത്തില്‍ 81.64 ശതമാനവും ചെലവിടെണ്ടി വരും. 2013 -ന് ശേഷമുള്ള എയര്‍ട്രിസിറ്റി യുടെ ആദ്യത്തെ വര്‍ദ്ധനവാണിത്. 2015 മുതല്‍ കമ്പനി ഗ്യാസ്- വൈദ്യുതി വിലയില്‍ 9 ശതമാനം വരെ കുറവ് വരുത്തിയിരുന്നു. ശൈത്യകാലം ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ വില പരമാവധി കുറച്ചു നല്‍കാന്‍ ശ്രമിച്ചതായും കമ്പനി വ്യക്തമാക്കി. വില വര്‍ദ്ധന 286,613 വൈദ്യുതി ഉപഭോക്താക്കള്‍ക്കും, 94,576 ഗ്യാസ് ഉപഭോക്താക്കള്‍ക്കും ബാധകമാകും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: