ഇന്ത്യ- അയര്‍ലണ്ട് ടി20 ഈ മാസം; തീപാറും പോരാട്ടത്തിനൊരുങ്ങി ഇരു ടീമുകളും

ക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ ടീമുകളിലൊന്നാണ് അയര്‍ലന്‍ഡ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനൊപ്പം ഐറിഷ് ടീമിനും ഐസിസി ടെസ്റ്റ് പദവി നല്കിയിരുന്നു. കഴിഞ്ഞമാസം ടീം തങ്ങളുടെ ആദ്യ ടെസ്റ്റും കളിച്ചു. ടെസ്റ്റ് പദവി ലഭിച്ചതോടെ കൂടുതല്‍ മത്സരങ്ങളാണ് അയര്‍ലന്‍ഡിനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്.

ഈ മാസം ഇന്ത്യ രണ്ട് ട്വന്റി-20 കളിക്കാനായി അയര്‍ലന്‍ഡിലെത്തുന്നുണ്ട്. 27, 29 തിയതികളിലാണ് മത്സരം. ഇന്ത്യയുടെ വരവ് ക്രിക്കറ്റ് അയര്‍ലന്‍ഡിന് വലിയ സാമ്പത്തിക ലാഭമാകും സമ്മാനിക്കുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം തന്നെ ഇപ്പോള്‍ തന്നെ വിറ്റഴിഞ്ഞു. ടിവി ലൈവ്, പരസ്യങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടം ഇത്തവണ അയര്‍ലന്‍ഡിന് ഉണ്ടാകും. ജൂണ്‍ 2007ലാണ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യ അയര്‍ലണ്ട് സന്ദര്‍ശിച്ചത്.

ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ ആരാധകര്‍ ഉള്ളതിനാല്‍ മറ്റേതൊരു ടീം കളിക്കുന്നതിനേക്കാള്‍ വരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ ഇത്തവണ പണപ്പെട്ടി നിറയുമെന്ന പ്രതീക്ഷയിലാണ് ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞമാസം പാക്കിസ്ഥാനെതിരേ ആദ്യ ടെസ്റ്റ് കളിച്ചിരുന്നെങ്കിലും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. മഴ വില്ലനായില്ലെങ്കില്‍ ഈ കുറവ് ഇന്ത്യയുടെ വരവോടെ പരിഹരിക്കപ്പെട്ടേക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: