കണ്‍സള്‍റ്റന്റ് ഡോക്ടര്‍മാരുടെ കരാര്‍ ലംഘനം ശരിവെച്ച് ഹൈക്കോടതി : സ്മിയെര്‍ ടെസ്റ്റ് വിവാദത്തില്‍ പെട്ട എച്ച്.എസ്.സിക്ക് മേല്‍ മറ്റൊരു പ്രഹരംകൂടി

ഡബ്ലിന്‍ : ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ്മാരുമായുള്ള കരാറില്‍ എച്.എസ്.സി തൊഴില്‍ കരാര്‍ ലംഘനം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തി. വര്‍ഷങ്ങളായി കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ 7000 ഹെല്‍ത്ത് കണ്‍സള്‍ട്ടന്റുമാര്‍ നടത്തിയ നിയമ പോരാട്ടത്തിലാണ് സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്.

കരാര്‍ ലംഘനത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കപ്പെടണമെന്നും കോടതി ഉത്തരവിട്ടു. 2008-ഇല്‍ ജോലിയില്‍ പ്രവേശിച്ച കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ ജോലി സമയംതൊഴില്‍ കരാറില്‍ നിന്നും വ്യത്യസ്ഥമായി ആഴ്ചയില്‍ 37 മണിക്കൂറില്‍ നിന്നും 39 മണിക്കൂര്‍ ആയി നിജപ്പെടുത്തുകയായിരുന്നു.

ജോലി സമയം വര്‍ദ്ധിപ്പിച്ചതോടൊപ്പം ഇവരുടെ ശമ്പള വ്യവസ്ഥ വര്‍ദ്ധിപ്പിച്ചിരുന്നില്ല. കരാര്‍ ലംഘനം നേരിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2012 മുതല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഈ കോടതിവിധി ബാധകമാകില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: