യു.എസ് ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി യൂറോപ്പ്യന്‍ യൂണിയന്‍

ഡബ്ലിന്‍ : യു.എസ്സില്‍ നിന്നും ഇറക്കുമതിചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനിച്ചു. യൂണിയനില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമിനിയം എന്നിവക്ക് യു.എസ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്പ്യന്‍ യൂണിയന്റെ പുതിയ നീക്കം.

ഹാര്‍ലി ഡേവിസണ്‍, ബോര്‍ബോണ്‍ വിസ്‌കി, ലെവിസ് ജീന്‍സ് എന്നി ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പ്രധാനമായും താരിഫ് പരിധിയില്‍ ഉള്‍പെടും. ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടര്‍, സ്വീറ്റ് കോണ്‍ തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തും. യു.എസ്സില്‍നിന്നും ഇറക്കുമതി ചെയ്യുന്ന

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും കൂടി ഇറക്കുമതി തീരുവ ചുമത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനമെടുത്തു.
യൂണിയന്‍ രാജ്യങ്ങള്‍,മെക്‌സിക്കോ,കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ യു.എസ് ചുമത്തിയ തീരുവ എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ജി-7 ഉച്ചകോടിയില്‍ വെച്ച് ട്രംപ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ ശക്തമായ തിരിച്ചടി.

ഡികെ

Share this news

Leave a Reply

%d bloggers like this: