സ്‌കറിയില്‍ ജല വിതരണം വീണ്ടും തകരാറില്‍ : കുളിക്കാനോ, തുണി കഴുകാനോ കഴിയാതെ ആയിരകണക്കിന് ആളുകള്‍

ഡബ്ലിന്‍ : വടക്കന്‍ ഡബ്‌ളിന്‍കാര്‍ക്ക് വെള്ളം കിട്ടാകനിയാകുന്നു. റിസര്‍വോയറുകളില്‍ ജല നിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ജല ക്ഷാമം രൂക്ഷമായി തുടര്‍ന്ന ഈ പ്രദേശത്തിന്റെ ദുരവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ജലവിതരണം സാധരണ നിലയില്‍ ആയെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വീണ്ടും ഇവിടെ ജല നിയന്ത്രണം ആരംഭിക്കുകയായിരുന്നു.

മഴ തകര്‍ത്ത് പെയ്തിട്ടും വടക്കന്‍ ഡബ്ലിനില്‍ ജല നിയന്ത്രണം തുടരുന്നതിന്റെ കാരണം മനസിലാകുന്നിലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. കുടിക്കാനും, ആഹാരം പാകം ചെയ്യാനും ഇപ്പോഴും കുപ്പി വെള്ളത്തെ ആശ്രയിക്കുകയാണിവര്‍. ജല ക്ഷാമം മൂലം വീടിനു മുകളില്‍ ഊര്‍ന്നിറങ്ങുന്ന മഴവെളത്തെ ഉപയോഗിക്കുന്നവരും ഇവിടെയുണ്ട്. ഐറിഷ് വാട്ടര്‍ തങ്ങളോട് നീതി പാലിച്ചില്ലെങ്കില്‍ സമരം നടത്താനാണ് വടക്കുകാര്‍ ആലോചിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: