ഐറിഷ് ചരിത്രത്തില്‍ ആദ്യമായ് ജല അടിയന്തരാവസ്ഥ: ഗ്രേറ്റര്‍ ഡബ്ലിനില്‍ ഹോസ് പൈപ്പ് ഉപയോഗിച്ചാല്‍ 120 യൂറൊ പിഴ

ഡബ്ലിന്‍ : ജലനിയന്ത്രണം തുടരുന്ന അയര്‍ലണ്ടില്‍ ജല ഉപയോഗം നിയന്ത്രിക്കാന്‍ ഐറിഷ് വാട്ടര്‍ നിയമ നടപടിയിലേക്ക്. ഐറിഷ് വാട്ടര്‍ ആക്ട് 2007 ലെ സെക്ഷന്‍ 56 ഉപയോഗിച്ച് നിയന്ത്രണ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കതിരെ കര്‍ശന നിയമ നടപടിയും, 120 യൂറൊ പിഴയും നല്‍കേണ്ടി വരും.

ഗ്രേറ്റര്‍ ഡബ്ലിനില്‍ ഈ നിയമം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ഒരു മാസകാലയളവിലേക്കാണ് ജല നിയന്ത്രണം തുടരുക. ആവശ്യമെങ്കില്‍ ഈ കാലാവധി വീണ്ടും നീട്ടിയേക്കും. ഗ്രേറ്റര്‍ ഡബ്ലിനിലെ കര്‍ശന നിയന്ത്രണങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ രാജ്യവ്യാപകമാക്കും. ഹോസ് പൈപ്പ് ഉപയോഗം, കാര്‍ കഴുകല്‍, പെഡലിങ് പൂള്‍ നിറക്കായ്കള്‍, ബോട്ട് കഴുകല്‍ തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഒഴികെ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തും.

ദുരുപയോഗം കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകി 5 മണിയോടെ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തി. യെല്ലോ ഹീറ്റ് വാണിങ് എന്ന് രാത്രി 10 മണിവരെ നീട്ടി. വിക്ക്‌ലോയില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചത് ഈ പ്രദേശത്തെ താപനിലയെ സാരമായി ബാധിച്ചു തുടങ്ങി. ആറന്‍ ഐലണ്ടിലും ജലക്ഷാമം രൂക്ഷമായി എവിടേക്കും വെള്ളം എത്തിക്കേണ്ടതുണ്ടെന്ന് ഐറിഷ് വാട്ടര്‍ പറയുന്നു.

ക്ലെയര്‍ കൗണ്ടിയിലും കാട്ടു തീ രൂക്ഷമായി തുടരുകയാണ്. സാലി ഗ്യാപിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ എ എ റോഡ് വാച്ച് നിര്‍ദ്ദേശിക്കുന്നു. ഡോനിഗല്‍, ലിന്‍സ്റ്റര്‍, ആള്‍സ്റ്റര്‍ എന്നിവടങ്ങളില്‍ മണ്ണില്‍ ജലാംശം ഒട്ടും കണ്ടെത്താന്‍ കഴിയാത്ത അത്ര വരള്‍ച്ചയെ നേരിടുകയാണ്. നിരന്തരയായി മഴ ലഭിച്ചാല്‍ മാത്രമാണ് ഇത് സാധരണ രീതിയിലേക്ക് മാറുകയുള്ളൂ എന്ന് പരിസ്ഥിതി വകുപ്പ് പറയുന്നു. തത്കാലം മഴയ്ക്കുള്ള സാധ്യത ഇല്ലെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ വ്യക്തമാകുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: