ഹോസ്‌പൈപ്പ് നിരോധനം 6 കൗണ്ടികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു : ജലനിയന്ത്രണം സെപ്റ്റംബര്‍ വരെ തുടരും

ഡബ്ലിന്‍ : ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ നിലവില്‍ വന്ന ഹോസ്‌പൈപ്പ് നിരോധനം 6 കൗണ്ടികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഐറിഷ് വാട്ടര്‍ തീരുമാനിച്ചു. ലോയിസ്, കില്‍കെന്നി, ലീമെറിക്ക്, കെറി, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളിലേക്ക് കൂടി നിരോധനം വ്യാപിപ്പിക്കുകയായിരുന്നു. അയര്‍ലണ്ടില്‍ ജലവിതാനം അപകടകരമാം വിധം താഴ്ന്നുവെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു.

ചൂട് കൂടിയതോടെ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജല വകുപ്പ്. റിസെര്‍വോയറുകളില്‍ സംഭരിക്കപ്പെട്ട വെള്ളം ഓരോ ദിവസവും വന്‍ തോതില്‍ ബാഷ്പീകരിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തുകയാണ് വാട്ടര്‍ അതോറിറ്റി. അടുത്ത ആഴ്ചകളില്‍ എങ്കിലും മഴ പെയ്യാതിരുന്നാല്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയില്ലെന്നും ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: