ഡബ്ലിന്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ തിക്കും, തിരക്കും : മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ മണിക്കൂറുകള്‍ ചെലവിടേണ്ടി വരുന്നത് യാത്രക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. മുന്‍പ് ഗാര്‍ഡ കൈകാര്യം ചെയ്തിരുന്ന ഈ കണ്‍ട്രോള്‍ വിഭാഗം നിലവില്‍ ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് കൈകാര്യം ചെയ്യുന്നത് . നീതിന്യായ വകുപ്പിന്റെ കീഴില്‍ വന്നതോടെ ഇവിടെ കൂടുതല്‍ സമയമെടുത്തുള്ള പരിശോധനകളാണ് നടന്നു വരുന്നത്.

ചില യാത്രക്കാര്‍ക്ക് മുക്കാല്‍ മണിക്കൂര്‍വരെ ഇവിടെ ചെലവിടേണ്ടി വരുന്നുണ്ട്. സീസണ്‍ ആയതോടെ ലക്ഷകണക്കിന് യാത്രക്കാരാണ് ദിനംപ്രതി എയര്‍പോര്‍ട്ടില്‍ എത്തുന്നത്. കടുത്ത തിരക്കിനിടയിലും മുന്‍പിലാത്ത വിധം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് യാത്രക്കാര്‍. ഒഴിവു കാലം ആസ്വദിക്കാന്‍ എത്തുന്നവര്‍ വിമാനം വൈകുന്നത് മൂലം ഉണ്ടാകുന്ന സമയനഷ്ടം കൂടാതെ പാസ്പോര്‍ട് കണ്‍ട്രോള്‍ വിഭാഗത്തിലും നല്ലൊരു സമയം ചെലവിടേണ്ടി വരികയാണെന്ന് ഇന്നലെ ഇറ്റലിയില്‍ നിന്നും ഡബ്ലിനില്‍ അയര്‍ലണ്ടില്‍ എത്തിയ ഡബ്ലിന്‍ സ്വദേശി ഡി ഓ കൊണാര്‍ പറയുന്നു.

അനാവശ്യമായി യാത്രക്കാരെ വലയ്ക്കുന്ന നടപടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നീണ്ട കാത്തിരിപ്പ് നടത്തിയ ഒരു കൂട്ടം യാത്രക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഐ എന്‍ ഐ എസ് ന്റെ നടപടിയില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ അധികാരം ഇല്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: