ഗുരുതരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തി; അയര്‍ലണ്ടില്‍ അപ്രതീക്ഷിതമായി ആയിരക്കണക്കിന് കാറുകള്‍ തിരികെ വിളിച്ച് ഡാസിയ, ഫോര്‍ഡ് കമ്പനികള്‍

ഇന്ധന ടാങ്കിന് ചോര്‍ച്ചയുണ്ടാകാനും അതുവഴി തീപിടിക്കാനും സാധ്യതയുള്ളതിനെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഡാസിയ ആയിരക്കണക്കിന് കാറുകള്‍ തിരിച്ചുവിളിച്ചു. ഡാസിയ സാന്‍ഡറോ II (X52), ഡാസിയ ലോഗന്‍ II എം.വി.വി ബ്രാന്‍ഡുകളില്‍പ്പെട്ട കാറുകളാണ് തിരിച്ചുവിളിച്ചത്. 2013 ജനുവരി മുതല്‍ 2015 ജൂണ്‍ വരെ നിര്‍മിച്ച കാറുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്. ഈ കാറുകളിലെ ഇന്ധന പൈപ്പ് ഹെഡ്‌ലൈറ്റ് കേബിളിലും എയര്‍ കണ്ടീഷനിങ് ഹോസിലും തടയുന്ന തായും ഇതിലൂടെ ഇന്ധന ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയുള്ളതായും കണ്ടെത്തി. ഐറിഷ് വിപണിയില്‍ കമ്പനിയുടെ 2291 കാറുകള്‍ ഉള്ളതായാണ് കണക്കുകള്‍.

അതേസമയം മുന്തിയ കാര്‍നിര്‍മാണ കമ്പനിയായ ഫോര്‍ഡ് തങ്ങളുടെ ചില മോഡലുകള്‍ തിരികെ വിളിച്ചിട്ടുണ്ട്. ഫോക്കസ്, സി-മാക്‌സ്, ക്യുഗ, മോന്‍ഡിയോ, ഗാലക്‌സി, ട്രാന്‍സിറ്റ് കണക്ട് മോഡലുകളാണ് തിരികെ വിളിച്ചത്. 2014 മുതല്‍ 2018 വരെ വില്പന നടത്തിയ മോഡലുകളില്‍ വാഹനം ഓടിക്കുന്ന സമയത്ത് ക്ലെച്ച് പ്രെഷര്‍ പ്‌ളേറ്റുകളില്‍ തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായും ഇത് എഞ്ചിനില്‍ തീപിക്കാന്‍ കരണമാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

ഡാസിയ വാഹന ഉടമകള്‍ക്ക് 1890 771 771 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതേസമയം ഫോര്‍ഡ് വാഹന ഉടമകള്‍ക്ക് 1800 771199 എന്ന നമ്പറില്‍ ബന്ധപ്പെട്ട് തങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം തേടാവുന്നതാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: