പാലസ്റ്റീന്‍ കൊടി പറത്തിയ ഡബ്ലിന്‍ കൌണ്‍സില്‍ വത്തിക്കാന്‍ ഫ്‌ലാഗ് അവഗണിച്ചു : കൗണ്‍സിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന കുടുംബസംഗമ പരിപാടികളോട് തെക്കന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് തികഞ്ഞ അവഗണന. പരിപടിയുടെ ഭാഗമായി കൌണ്‍സില്‍ ഹാളിനു മുകളില്‍ വത്തിക്കാന്‍ കൊടി സ്ഥാപിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പ് പരാജയപെട്ടു.

ഫ്ളാഗ് സ്ഥാപിക്കുന്നതിന് ഭൂരിഭാഗം ജനപ്രതിനിധികളും എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. ഡബ്ലിനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ പോലും കാണിക്കുന്ന മര്യാദ കൗണ്‌സിലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് വന്‍ പ്രതിഷേധത്തിനിടവരുത്തി. ഇസ്രായേല്‍ -പലസ്തീന്‍ പ്രശ്‌നത്തില്‍ പാലസ്തീന് ഐക്യ ധാര്‍ട്യം പ്രകടിപ്പിച്ച കൗണ്‍സില്‍ സ്വന്തം രാജ്യത്തു വെച്ച് നടക്കുന്ന ഒരു പരിപാടിയില്‍ വൈരുധ്യമായ തീരുമാനം കൈകൊണ്ടതില്‍ വിവിധ മേഖലകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചുകൊണ്ട് മാത്രമേ കൗണ്‍സിലിന് മുന്നോട്ട് പോകാന്‍ സാധിക്കു എന്നാണ് സിറ്റി കൌണ്‍സില്‍ നല്‍കുന്ന വിശദീകരണം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവിന് അയര്‍ലണ്ടിലെ മറ്റു മത നേതൃത്വങ്ങള്‍ പോലും സ്വാഗതം ചെയുമ്പോള്‍ പ്രാദേശിക ഭരണകൂടം നടത്തുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കുടിയേറ്റക്കാര്‍ ധാരമുള്ള അയര്‍ലന്‍ഡ് എല്ലാ മതങ്ങള്‍ക്കും സ്വതന്ത്രവും, സമത്വവും നല്‍കുമ്പോള്‍ ഇതിനെതിരെയുള്ള ഒരു സന്ദേശമാണ് കൗണ്‍സില്‍ നല്‍കുന്നതെന്ന് രാജ്യത്തെ കത്തോലിക്കാ സഭ നേതൃത്വം ചൂണ്ടികാട്ടി.

എ എം

Share this news

Leave a Reply

%d bloggers like this: