ഇടുക്കി അണക്കെട്ട് തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി; ഓറഞ്ച് അലര്‍ട്ടിന് ഇനി ആറു സെന്റിമീറ്റര്‍ മാത്രം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ വെള്ളം കയറും

ഇടുക്കി ഡാമിലെ ജല നിരപ്പ് അനു നിമിഷം വര്ധിക്കുന്ന സാഹചര്യത്തില് ഇടുക്കി ഡാമിനോട് ചേര്ന്നുള്ള ചെറുതോണി ഷട്ടറുകള് നിയന്ത്രിത അളവില് തുറന്ന് വിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയായിക്കഴിഞ്ഞു. ഏത് നിമിഷവും ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാന് അധികൃതര് ശ്രമമാരംഭിച്ചിട്ടുണ്ട്. ഇന്നു മൂന്നുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 2394.80 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.2 അടി (ആറു സെന്റിമീറ്റര്‍) മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുമെന്നാണ് സൂചന.

ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിച്ച ശേഷമാകും ചെറുതോണി അണക്കെട്ട് തുറന്നുവിടുക. 26 വര്ഷത്തിന് ശേഷം അണക്കെട്ട് തുറന്ന് വിടുമ്പോള് ഇടുക്കി, എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരപ്രദേശത്ത് അധികൃതവും അനധികൃതവുമായ നിരവധി കെട്ടിട നിര്മാണങ്ങളെ കുത്തിയൊലിചച്ച് വരുന്ന ജലം എങ്ങനെ ബാധിക്കുമെന്ന് അധികൃതര്ക്ക് വ്യക്തമായ ധാരണയില്ല.

ഭൂതത്താന്‌കെട്ട് ഡാമില് നിന്ന് ഇപ്പോള് തന്നെ വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കിയിലെ ജലം കൂടി ഇവിടെയെത്തുന്നതോടെ ആലുവാ, നെടുമ്പാശ്ശേരി വിമാനത്താവളം, എറണാകുളം നഗരം എന്നിവിടങ്ങളിലും വെള്ളം കയറും. ചെറുതോണി അണക്കെട്ടില് നിന്ന് നിയന്ത്രിത അളവില് വെള്ളം തുറന്നുവിട്ടാല് തന്നെ ആര്ത്തലച്ച് വന്നെത്തുന്ന വെള്ളം അഞ്ചര മണിക്കൂര് കൊണ്ട് അറബിക്കടലിലെത്തും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അതേസമയം, ചെങ്ങല്‍തോടിന്റെ ആഴം കൂട്ടിയതിനാല്‍ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാല്‍ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ഇടുക്കി സംഭരണി തുറന്നാല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ വന്‍ സന്നാഹങ്ങള്‍ ഒരുക്കിയതായി സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരുസംഘം ഇടുക്കിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സൈന്യത്തോടും തീരരക്ഷാ സേനയോടും സജ്ജമായിരിക്കാന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും.

ഇടുക്കി അണക്കെട്ട് തുറക്കുന്ന കാഴ്ച കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇടുക്കി ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. അണക്കെട്ട് തുറക്കുമ്പോള്‍ നദീ തീരത്തോ പാലത്തിലോ ആളുകളെ കൂടി നില്‍ക്കാന്‍ അനുവദിക്കരുത്. നദീതീരത്തിന് 100 മീറ്റര്‍ ദൂര പരിധിയിലേക്ക് ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കരുത്. വെള്ളം ഉയരുമ്പോള്‍ സെല്‍ഫിയോ ചിത്രങ്ങളോ എടുക്കാന്‍ അനുവദിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടികളെടുക്കാനും നിര്‍ദേശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: