അയര്‍ലണ്ട് മലയാളികള്‍ കേരള ജനതയെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു. ഓണാഘോഷം ഒഴിവാക്കി തുക നാട്ടിലേയ്ക്ക്.

ഡബ്ലിന്‍: കേരള ജനത പ്രളയത്തില്‍ ഉഴലുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ അയര്‍ലണ്ടിലെ മലയാളികള്‍ കൈകോര്‍ക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികള്‍ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാന്‍ ഉദ്ദേശിച്ച തുക കേരളത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. നിരവധി അസോസിയേഷനുകള്‍ ഓണാഘോഷം റദ്ദാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം കേരള ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് വെബ്‌സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസില്‍ അയച്ചാല്‍ മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്കുന്നതു വഴി നല്കുന്ന തുക അര്‍ഹരായവര്‍ക്ക് ലഭിക്കുകയും അനാവശ്യമായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പാകുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund[1]

8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുനൂറിലേറെ ജീവനുകള്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. ദുരിതക്കയത്തില്‍ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് പതിനായിരങ്ങളാണ്. അയര്‍ലണ്ടില്‍ നിന്ന് വേനല്‍ അവധിയ്ക്ക് പോയ മലയാളി കുടുംബങ്ങളും ദുരിതത്തിലാണ്. അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി മലയാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ജന്മനാട്ടില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ അകലെയെങ്കിലും നാട്ടിലുള്ള ഉറ്റവരുടെ ദു:ഖത്തില്‍ തേങ്ങുകയാണ് അയര്‍ലണ്ടിലെ മലയാളി സമൂഹം.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: