യൂറോപ്പില്‍ അഞ്ചാം പണി ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന; ജാഗ്രത നിര്‍ദ്ദേശം നല്‍കി HSE

യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേരാണ് അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. അയര്‍ലണ്ടില്‍ മാത്രം നൂറിലധികം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ 23,927 കേസുകളും അതിനു മുന്‍പ് 5,273 കേസുകളുമാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 2യ ഡോസ് മ്മര്‍ കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്കും മുന്‍പ് രോഗം വന്നിട്ടില്ലാത്തവരുമാണ് ജാഗ്രത പാലിക്കേണ്ടത്. അയര്‍ലണ്ടില്‍ ഈ വര്‍ഷം ലീമെറിക്കില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം ഡബ്ലിന്‍, ഗാല്‍വേ കൗണ്ടികളിലേക്കും രോഗം പടര്‍ന്നുപിടിക്കുകയായിരുന്നു. രാജ്യവ്യാപകമായി നാല്പതോളം പനിബാധിതരുണ്ടെന്നാണ് ആരോഗ്യായ വകുപ്പിന്റെ കണക്കുകള്‍ നല്‍കുന്ന സൂചന. 25 -ല്‍ പരം കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലാത്തവയും നിരീക്ഷണത്തില്‍ തുടരുകയാണ്.

അഞ്ചാം പനി ബാധിതരില്‍ ചിലരില്‍ ന്യുമോണിയ, എന്‍സിഫലൈറ്റിസ് തുടങ്ങിയ രോഗബാധ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിതര്‍ക്ക് പില്‍ക്കാലത്ത് തലച്ചോര്‍ സംബന്ധമായ രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ചതിനു ശേഷം 5 വര്‍ഷം വരെ ഇതിനുള്ള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ സംഘം മുന്നറിയിപ് നല്‍കുന്നു. 2 ഡോസ് എം.എം.ആര്‍ വാക്സിനേഷന്‍ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. രോഗി ചുമക്കുന്നതിനിലൂടെയും, തുമ്മുന്നതിലൂടെയും മറ്റൊരാളില്‍ രോഗാണു പ്രവേശിക്കുമെന്നതിനാല്‍ പരിചരിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കണ്ണ് ചുമക്കള്‍, കഫക്കെട്ട്, പനി, ശരീരം മുഴുവന്‍ ചുമന്നു കുരുക്കള്‍ പൊങ്ങുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് രോഗബാധ വളരെ പെട്ടെന്ന് ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും എച്ച്.എസ്.ഇ മുന്നറിയിപ് നല്‍കുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: