ഏഴ് മാസം കൊണ്ട് 19 വിക്ഷേപണങ്ങള്‍ നടത്തി ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ

ഏഴ് മാസം കൊണ്ട് 19 വിക്ഷേപണങ്ങള്‍ നടത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-2 ഉള്‍പ്പടെ പത്ത് ഉപഗ്രഹങ്ങളും ഒന്‍പത് വിക്ഷേപണ വാഹനങ്ങളുമാണ് ദൗത്യത്തില്‍ ഉള്‍പ്പെടുന്നത്. സെപ്റ്റംബര്‍ 15ന് പി എസ് എല്‍ വി- 42 വിക്ഷേപിച്ചുകൊണ്ടായിരക്കും ഐഎസ്ആര്‍ഒ ദൗത്യത്തിന് തുടക്കം കുറിക്കുക.

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിക്ഷേപണങ്ങള്‍ കുറഞ്ഞ കാലയളവില്‍ നടത്തുന്നതെന്ന് ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ രണ്ട് വിക്ഷേപണങ്ങള്‍ നടത്തുന്നത് ആദ്യമായാണ്. 19 ദൗത്യങ്ങളില്‍ ആദ്യത്തേത് പി.എസ്.എല്‍.വി സി 42 സെപ്റ്റംബര്‍ 15ന് വിക്ഷേപിക്കും. ബ്രിട്ടീഷ് ഉപഗ്രഹങ്ങളായ നോവസാര്‍, എസ്1-4 എന്നിവയുമായാവും പി.എസ്.എല്‍.വി സി 42 കുതിക്കുകയെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.

ഒക്ടോബറില്‍ ജിസാറ്റ് 29ഉമായി ജി.എസ്.എല്‍.വി മാര്‍ക്ക് 3ഡി2, ഹൈസിസുമായി (HySIS – hyperspectral imaging satellite) പി.എസ്.എല്‍.വി സി43 എന്നിവ വിക്ഷേപിക്കും. നവംബറിലും ഐ.എസ്.ആര്‍.ഒ രണ്ട് വിക്ഷേപണങ്ങള്‍ നടത്തുന്നുണ്ട്. ജനുവരിയിലോ ഫെബ്രുവരിയിലോ ചന്ദ്രയാന്‍-2 വിക്ഷേപിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: