ജെറ്റ് എയര്‍വേഴ്സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍

കൊച്ചി; ജെറ്റ് എയര്‍വേയ്സ് എന്ന വിമാനക്കമ്പനിയെ കുറിച്ച് നിരവധി പരാതികള്‍ മുമ്പ് ലഭിച്ചിട്ടുണ്ട്. പലതരത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ജെറ്റ് എയര്‍വേയ്സ് സ്വീകരിക്കുന്നതെന്ന് പലരും കുറപ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മറ്റൊരു പതിപ്പാണ് ഇതെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനാണ് ജെറ്റ് എയര്‍വേയ്സിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

തനിക്ക് വളരെ മോശം അനുഭവമാണ് ജെറ്റ് എയര്‍വേയ്സില്‍ നിന്ന് ഉണ്ടായതെന്ന് ദുല്‍ഖര്‍ പറയുന്നു. ഇത് വ്യക്തമാക്കി ട്വീറ്റും ചെയ്തിട്ടുണ്ട് താരം. ജെറ്റ് എയര്‍വേസിന്റെ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്നാണ് താരത്തിന്റെ പരാതി. അതേസമം ദുല്‍ഖറിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായിട്ടുണ്ട്. മിക്കവാറും സ്റ്റാഫിനെതിരെ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.

ആകാശയാത്രയിലെ പരാതിയാണ് ദുല്‍ഖര്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്വന്തം അനുഭവങ്ങളും പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് പലപ്പോഴും അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വെയ്സ് അധികൃതകരുടെ പെരുമാറ്റം. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

വളരെ മോശമായും അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇന്നേ വരെ എനിക്ക് സ്വന്തം ഫ്ളൈറ്റുകള്‍ക്കായി വൈകേണ്ടി വന്നിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

താരപരിവേഷത്തില്‍ അഭിരമിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുമ്പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.

ജെറ്റ് എയര്‍വേസ് ഏറ്റവും മാതൃകാപരമായ സര്‍വീസല്ല നടത്തുന്നതെന്ന് നേരത്തെയുള്ള ആരോപണമാണ്. മുമ്പ് ജെറ്റ് എയര്‍വേസ് ഗ്രൗണ്ട് സ്റ്റാഫ്, യാത്രക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും വന്നിട്ടില്ല. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കൂ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നുള്ള സ്ഥിരം മറുപടിയാണ് ദുല്‍ഖറിനും ജെറ്റ് എയര്‍വേസ് നല്‍കിയിരിക്കുന്നത്.

ദുല്‍ഖറിന്റെ ട്വീറ്റിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനെ സോഷ്യല്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. തങ്ങള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ട്വീറ്റിന് മറുപടിയുമായി നിരവധി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യം തുറന്ന് പറഞ്ഞത് കൊണ്ട് പലര്‍ക്കും ജെറ്റ് എയര്‍വേസിന്റെ സര്‍വീസിനെ കുറിച്ച് തിരിച്ചറിയാനായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: