തിരുവനന്തപുരത്ത് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം മാല്‍ദീവ്സില്‍ ഇറങ്ങിയത് റണ്‍വേ തെറ്റി

തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വെലാന രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.

എയര്‍ബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.

വിമാനം മാല്‍ദീവ്സില്‍ ഇറങ്ങിയപ്പോല്‍ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. റണ്‍വേ തെറ്റിയാണ് വിമാനം ഇറങ്ങിയത്. 136 യാത്രക്കാരും വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. അതേസമയം രണ്ട് ടയറുകള്‍ ഇളകിമാറിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ബസ് 320 എ നിയോ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഹൈവേയിലാണ്. തെറ്റായ റണ്‍വേയില്‍ ഇറങ്ങിയത് സംബന്ധിച്ച് എയര്‍ ഇന്ത്യ അന്വേഷിച്ചുവരുകയാണ്. ഒരു മാസത്തിനിടെ ഒരു ഇന്ത്യന്‍ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ സംഭവമാണ്. ഓഗസ്റ്റ് ആദ്യം സൗദി അറേബ്യയിലെ റിയാദില്‍ ജെറ്റ് എയര്‍വേയ്സ് വിമാനം ടേക്ക് ഓഫ് ചെയ്തത് റണ്‍വേയില്‍ നിന്നല്ല. പകരം ടാക്സിവേയില്‍ നിന്നായിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: