ജിജ്ഞാസ ഉണര്‍ത്തുന്നതും, സമൂഹ കാഴ്ചപ്പാടിന് നേരിന്റെ സന്ദേശം നല്കുന്ന ഒരു ഹ്രസ്വചിത്രം: ‘ബീയോണ്ട് ദ മൈന്‍ഡ്’

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലിംഗ അസമത്വങ്ങളെ പ്രതിനിധീകരിക്കുന്ന – വിഷയങ്ങളോടുള്ള – സമൂഹത്തിന്റെ രണ്ട് രീതിയിലുള്ള കാഴ്ചപ്പാടുകള്‍ രണ്ടു കഥാപാത്രങ്ങളിലൂടെ ജിജ്ഞാസ ഉണര്‍ത്തുന്ന, ചിത്രീകരണവുമായി ഈ ഹ്രസ്വചിത്രം കടന്നു പോകുന്നു.

ജയരാജ് എസ്സിന്റെ സംവിധാനത്തില്‍ കേന്ദ്രകഥാപാത്രമായ ‘പിപ്പ’യെ അവതരിപ്പിക്കുന്നത്, ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലും, മലയാളം ഷോര്‍ട്ട് ഫിലിമിലും ചിരപരിചിതനായ നോര്‍തെണ്‍ അയര്‍ലന്റ് നിവാസിയായ ഫിലിപ്‌സണ്‍ ചെറിയാന്‍ ആണ്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷങ്ങളിലെ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നടന്നിട്ടുള്ള കാറ്റഗറി വിഭാഗങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യനും കൂടി ആണ്.

മറ്റഭിനേതാക്കള്‍: സംസ്ഥാന നാടക അവാര്‍ഡ് ജേതാവും,സിനിമാനടനുമായ-ആലപ്പി ജോണ്‍സണ്‍, മോഡല്‍/യോഗ ട്രെയ്‌നര്‍/ഷോര്‍ട് ഫിലിം അഭിനേത്രിയായ-മായാ ആന്‍ ജോസഫ്, ഫിലിം/ഷോര്‍ട് ഫിലിം അഭിനേതാക്കളായ – ഫാസില്‍ താജ്, ലിറ്റി ജയരാജ്,അരുണ്‍,ഷൈജു സാജു,അലക്‌സാണ്ടര്‍,ലീന്‍, മാസ്റ്റര്‍ കെവിന്‍,മാസ്റ്റര്‍ കെന്‍,മാസ്റ്റര്‍ ഫയസ് എന്നിവരാണ്.

സിനിമ ക്യാമറമാനായ C S സേതു ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംങ്: ബിനോയ് ആന്റണി, സംഗീതം: ഭാസി, മൂലകഥ: മായ ആന്‍ ജോസഫ്, തിരക്കഥ: ജയരാജ് എസ്സ്, PS ഷിബു തിരുവിഴ, സബ്ടൈറ്റില്‍: ടോംസണ്‍ ചെറിയാന്‍, പ്രൊഡക്ഷന്‍:കെവിന്‍ കെന്‍ കീവാ.

Share this news

Leave a Reply

%d bloggers like this: