വത്തിക്കാന്‍ ന്യൂസ് ഫേസ്ബുക് പേജില്‍ മലയാളികളുടെ മുറവിളി, റോമില്‍ നിന്ന് പ്രതികരണം ഉണ്ടാകുമോ??

വത്തിക്കാന്‍: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം വത്തിക്കാന്‍ വരെയെത്തിക്കാന്‍ മലയാളികളുടെ ശ്രമം. പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിരവധി നിരവധിപേര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നുമാണ് കമന്റിടുന്നവര്‍ ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്.

ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാഷ്ടാഗുകളും സജീവമാണ്.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി. സമരസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെയും സംഘടനയും പിന്തുണയേറി വരികയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: