അയര്‍ലണ്ടില്‍ ഇനി വരാന്‍ പോകുന്നത് ‘അലി’ കൊടുങ്കാറ്റ് പിന്നാലെ ‘ബ്രോണ’

ഒരു ഇടവേളയ്ക്ക് ശേഷം അയര്‍ലണ്ടിനെ ലക്ഷ്യമാക്കി കൊടുങ്കാറ്റുകള്‍ എത്തുന്നു. അടുത്ത വര്‍ഷത്തില്‍ വീശിയടിക്കാന്‍ പോകുന്ന കൊടുങ്കാറ്റുകളുടെ പേരുകളും തിരഞ്ഞെടുത്തു കഴിഞ്ഞു. ഈ ശൈത്യകാലത്ത് അയര്‍ലന്റിലും യുകെയിലും ഒരുപോലെ ആഞ്ഞടിക്കാന്‍ പോകുന്നത് ‘അലി’ കൊടുങ്കാറ്റാണ്. പിന്നാലെ ‘ബ്രോണ’ കൊടുങ്കാറ്റ് എത്തും. അടുത്ത വര്‍ഷത്തില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തിരഞ്ഞെടുത്തത് പൊതുജനങ്ങളാണ്. യുകെയിലെ മെറ്റ് ഓഫീസും അയര്‍ലന്റിലെ മെറ്റ് ഐറാനും ചേര്‍ന്നാണ് പേരുകള്‍ പ്രഖ്യാപിച്ചത്.

മനുഷ്യന്‍ കടല്‍സഞ്ചാരം തുടങ്ങിയ കാലംമുതല്‍ സുഹൃത്തായും വില്ലനായും കൂടെ കൂടിയതാണ് കാറ്റുകള്‍. ദിശ നിര്‍ണയിക്കുന്ന കടല്‍ക്കാറ്റ് മുതല്‍ ചുഴിയില്‍പ്പെടുത്തി ജീവനെടുക്കുന്ന കൊടുങ്കാറ്റുവരെ. ഇത്തരം കാറ്റുകള്‍ക്കു പേരുകള്‍ നിശ്ചയിക്കുന്ന രീതിയും മുമ്പേ പതിവുണ്ട്.

19ാം നൂറ്റാണ്ടില്‍ വ്യക്തികളുടെ പേര് കാറ്റുകള്‍ക്കു നിശ്ചയിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഇംഗ്ലണ്ടുകാരന്‍ ക്ലെമന്റ് ലിന്റ്ലി വ്രാഗ് ഇതിനു തുടക്കം കുറിച്ചു. 1899ലായിരുന്നു അഞ്ച് ചുഴലിക്കാറ്റുകള്‍ക്ക് സൈക്ലോണ്‍ മഹീന എന്ന പേര് ഇദ്ദേഹം നിര്‍ദേശിച്ചത്. വാര്‍ത്താവിനിമയരംഗത്തെ പുരോഗതി ചുഴലികളുടെ വരവും പാതയും വേഗവുമെല്ലാം മുന്‍കൂട്ടി പ്രവചിക്കാന്‍ തുടങ്ങിയതോടെ ചുഴലിക്കാറ്റുകള്‍ക്കു പേരിടുന്നതില്‍ രാജ്യങ്ങള്‍ മല്‍സരിച്ചു. കപ്പല്‍ സ്ത്രീലിംഗമായതിനാല്‍ കാറ്റുകള്‍ക്കു പേരിട്ടപ്പോഴും സ്ത്രീനാമങ്ങള്‍ക്കായിരുന്നു പ്രചാരണം. 1964ല്‍ ഔട്രി ചുഴലിക്കാറ്റ്, 1966ല്‍ ഷെര്‍ളി ചുഴലിക്കാറ്റ്, 1969-70 കാലഘട്ടത്തില്‍ വീശിയ അലീനി, ബ്ലാന്‍ചി, ജൂഡി, എമ്മ, സിന്‍ഡി, കാത്തി, ഹെലന്‍, ഇസ, ലുലു, ഡോളി, ഫ്ളോറന്‍സ്, കത്രീന എന്നിവ ഇത്തരത്തില്‍ പേരു നല്‍കിയവയാണ്.

കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്. ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് അവ.

ഓരോ ദേശത്തിന്റെയും സംസാകാര വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തിയത് അയര്‍ലണ്ടില്‍ വീശുന്ന കൊടുങ്കാറ്റിന്റെ പേരുകളുടെ പട്ടിക തയ്യാറാക്കിയത്. പ്രശസ്തരായ വ്യക്തികളുടെ പേറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അല്‍ഫബെറ്റിക്കല്‍ ഓര്‍ഡറിലാണ് പേരുകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാല്‍ ഇന്റര്‍നാഷണല്‍ സ്റ്റോം നെയ്മിങ് കണ്‍വെന്‍ഷന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് Q, U, X, Y, Z എന്നിവയില്‍ തുടങ്ങുന്ന പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

2018-19 ല്‍ അയര്‍ലന്‍ഡ് യുകെ എന്നിവിടങ്ങളില്‍ വീശുന്ന കുടുങ്കാറ്റുകളുടെ പേരുകള്‍ യഥാക്രമം അലി, ബ്രോണ, കലും, ഡെയര്‍ദ്രി, എറിക്, ഫ്രയ, ഗാരെത്, ഹന്ന, ഐദ്രിസ്, ജയിന്‍, കെവിന്‍, ലില്ലി, മാക്‌സ്, നിയാം, ഒലിവര്‍, പെഗ്ഗി, റോസ്, സാവോസ്, ട്രിസ്റ്റാന്‍, വയലറ്റ്, വിന്‍ എന്നിവയാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: