മലയാളനാടിനെ കൈപിടിച്ചുയര്‍ത്താന്‍ ‘മലയാള’വും

കഴിഞ്ഞു പോയ ആഗസ്ത് 15 നു ഭാരതം മുഴുവന്‍ സ്വാതന്ത്ര്യ ദിനത്തന്റെ ഓര്‍മകള്‍ പുതുക്കിയപ്പോള്‍ മലയാള നാട് അതില്‍ നിന്നെല്ലാം ശ്രദ്ധതിരിച്ചു ആകാംഷയുടെ മുള്‍മുനയില്‍ തോരാത്തമഴയില്‍ ആശങ്കകള്‍ക്ക് നടുവിലായിരുന്നു .തുടര്‍ന്ന് നാം കണ്ടത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയത്തിനു നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളനാടിനെയാണ്.

ദുരന്തവാര്‍ത്താറിഞ്ഞയുടന്‍ ഐര്‍ലണ്ടിലെ കലാ – സാംസ്‌കാരിക സംഘടനയായ’ മലയാളം’ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുന്‍പിട്ടിറങ്ങുകയും ചെയ്തു.

ഐര്‍ലണ്ടിലെ സുമനസ്സുകളായ വ്യക്തികളും പല സ്ഥാപനങ്ങളും സംഘടനയുടെ ദുരിതനിവാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയുണ്ടായി . ഇങ്ങനെ ലഭിച്ച തുകയായ 3,50,000 രൂപയുടെഡ്രാഫ്റ്റ് മലയാളത്തിന്റെ കമ്മിറ്റി മെമ്പറായ ശ്രീ. ബേബി പെരേപ്പാടന്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു കൈമാറി .കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഒരു കൈത്താങ്ങാകു വാന്‍ ‘മലയാളം’ സംഘടന മുന്നിട്ടിറങ്ങാന്‍ തയ്യാറായതിനും തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കിയതിനും മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു .

ഈ ഉദ്യമത്തില്‍ സംഘടനയോട് സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ‘മലയാളം’ സംഘടയുടെ നന്ദി ഈ അവസരത്തില്‍ ഭാരവാഹികള്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: