ഇന്‍ഡോനേഷ്യയിലെ ഭൂകമ്പവും സുനാമിയും: മരണം 832 ആയി

ഇന്‍ഡോനേഷ്യയിലെ ഭൂകമ്പത്തിളും സുനാമിയിലും മരണം 832 ആയി. സുലാവേസി ദ്വീപിലാണ് ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഇന്‍ഡോനേഷ്യന്‍ നാഷണല്‍ ഡിസാസ്റ്റര്‍ എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. തൊടുമുമ്പ് പുറത്തുവിട്ട മരണനിരക്കിന്റെ ഇരട്ടിയാണിത്. പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ മരണ നിരക്ക് 1000 കവിഞ്ഞേക്കാമെന്നാണ് വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല എ എഫ് പിയോട് പറഞ്ഞത്.

റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂചലത്തിന് പിറകെ സുനാമി തിരകള്‍ രൂപപ്പെട്ടിരുന്നു. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദുരന്തമേഖലയിലെ പല ഭാഗത്തും രക്ഷപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്. മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലു-വില്‍ ബീച്ച് ഫെസ്റ്റിവലിലായി എത്തിയ ധാരാളം ആളുകള്‍ എത്തിയിരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം’ എന്നാണ്.

മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആദ്യ ഭൂചലനം. ഇതിന് പിറകെ ഡൊങ്കാലയിലും പാലുവിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ഓഗസ്റ്റില്‍ ഇന്‍ഡോനേഷ്യയിലെ വിവിധ ദ്വീപുകളിലുണ്ടായ ഭൂകമ്പങ്ങളില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

https://youtu.be/1aAv5Ozo4U4

 

 

എ എം

Share this news

Leave a Reply

%d bloggers like this: