കണ്‍സര്‍വ്വേറ്റീവ് കോണ്‍ഫറന്‍സിന് വിഭാഗീയതകളോടെ തുടക്കം; ബ്രെക്‌സിറ്റില്‍ ഉറച്ച് തെരേസ മേയ്

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച് വിഭിന്നാഭിപ്രായങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടു കൊണ്ടാണ് കണ്‍സെര്‍വ്വേറ്റീവ് കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചത്. പാര്‍ട്ടി നേതാക്കള്‍ ചേരികളായി തിരിഞ്ഞ് വാദങ്ങള്‍ മുന്നോട്ടു വെച്ചു. വീണ്ടുമൊരു ഹിതപരിശോധന നടത്തുകയെന്ന ആശയഗതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തിയ്യതി അടുക്കുകയാണ്. എല്ലാവരും വേഗത്തില്‍ ഒന്നിച്ചു നില്‍ക്കാനുള്ള ആലോചനകളാണ് നടത്തേണ്ടതെന്ന് ഈ വിഭാഗം ആവശ്യപ്പെട്ടു.

ബ്രെക്‌സിറ്റ് ഉടമ്പടിയുടെ അവസാനരൂപത്തെ വീണ്ടും ഹിതപരിശോധനയ്ക്ക് വിധേയമനാക്കുന്നത് ജനാധിപത്യത്തെ അപകടാവസ്ഥയിലാക്കുമെന്ന് വ്യാപാരമന്ത്രി ലിയാം ഫോക്‌സ് പറഞ്ഞു. ബ്രിട്ടിഷ് ജനതയുടെ ജനാധിപത്യപരമായ ഇച്ഛാശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് മുമ്പോട്ടു പോകുകയാണ് വേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു.

ഒരു യഥാര്‍ത്ഥ ‘ആഗോള ബ്രിട്ടന്‍’ എന്ന സങ്കല്‍പത്തെ സ്ഥാപിച്ചെടുക്കാനും വളര്‍ത്തുവാനുമുള്ള ദിവസങ്ങളാണ് ഇനി വരുന്നതെന്നും ഫോക്‌സ് പറഞ്ഞു. ബ്രെക്‌സിറ്റാനന്തര ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടായിരിക്കേണ്ടച ബന്ധത്തെക്കുറിച്ച് തെരേസ മേ സര്‍ക്കാര്‍ഡ ജൂലൈ മാസത്തില്‍ രൂപപ്പെടുത്തിയ ചെക്വേഴ്‌സ് പ്ലാന്‍ നടപ്പാക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു. ഇതിനൊരു ബദല്‍ കണ്ടെത്തണമെന്നും ഫോക്‌സ് ആവശ്യപ്പെട്ടു.

ചെക്വേഴ്‌സ് പ്ലാന്‍ ഏതാണ്ട് പാളിയ മട്ടാണ്. കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയിലും യൂറോപ്യന്‍ യൂണിയനിലും സര്‍ക്കാരിലും ഇതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുകയുണ്ടായില്ല. ചെക്വേഴ്‌സ് പ്ലാന്‍ അംഗീകരിക്കാത്തവര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് തെരേസ മേ കുറ്റപ്പെടുത്തിയിരുന്നു.

അതെസമയം മുന്‍ വിദേശകാര്യമന്ത്രി ബോറ്‌സ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ തെരേസ മേയുടെ ചെക്വേഴ്‌സ് പ്ലാനിന്റെ കടുത്ത വിമര്‍ശകരാണ്. ഈ പ്ലാനിനെ എതിര്‍ത്തുകൊണ്ടായിരുന്നു ബോറിസ് ജോണ്‍സന്റെ രാജി. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു ബദല്‍ പദ്ധതി അവതരിപ്പിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: