ആല്‍ക്കഹോള്‍ ബില്ല് ഡയലില്‍ പാസായി; അയര്‍ലണ്ടില്‍ ഇനി മദ്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്‍ ഡയലില്‍ പാസാക്കി. ബോട്ടിലുകളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക, മിനിമം പരിധി നിശ്ചയിക്കുക, ഷോപ്പുകളിലൂടെ മദ്യം വില്‍ക്കുന്ന രീതി നിര്‍ത്തലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 മുതല്‍ ഈ ബില്ല് നിയമനിര്‍മ്മാണസഭയുടെ പരിഗണനയിലുണ്ട്. രണ്ട് വര്‍ഷത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ബില്ല് ഡയലില്‍ പാസാക്കാകുന്നത്. കരഘോഷത്തോടെയാണ് ഡയല്‍ അംഗങ്ങള്‍ ബില്ലിനെ സ്വീകരിച്ചത്.

പുതിയ നിയമമനുസരിച്ച് സ്‌കൂളുകളുടെ സമീപവും, പൊതുഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരസ്യം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാകരുതെന്നും മദ്യത്തെ ഒരു ഉത്പന്നത്തിലുപരി മഹത്വവല്‍ക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മദ്യപാനത്തെക്കുറിച്ചുള്ള വിപത്തുകളും ഗര്‍ഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയോ മദ്യത്തെ ഒരു ഉത്പന്നമെന്നതിലുപരി മറ്റെതെങ്കിലും തരത്തില്‍ മഹത്വവത്ക്കരിക്കുകയോ ചെയ്യുന്ന പരസ്യങ്ങള്‍ പതിക്കുന്നതും ശിക്ഷാര്‍ഹമാണ്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുമാകരുത് മദ്യത്തിന്റെ പരസ്യം. പുതിയ നിയമമനുസരിച്ച് ഒരു ബോട്ടില്‍ വൈനിന്റെ വില 7.60 യൂറോയായി നിജപ്പെടുത്തണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു. ബിയര്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മദ്യപാന ശീലത്തിന് തടയിടുക കൂടി ചെയ്യുന്ന എന്ന ഉദ്ദേശത്തോടെയാണ് പുതിയ ബില്‍ നടപ്പാക്കുന്നത്. മദ്യം കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നോ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നോ മറ്റോ പരസ്യം ചെയ്താല്‍ അവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ട്രെയിനുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ് ഷെല്‍ട്ടറുകള്‍, പൊതുഗതാഗത വാഹനങ്ങള്‍, സ്‌കൂളുകള്‍ക്കും പ്ലേഗ്രൗണ്ടുകള്‍ക്കു സമീപവും മറ്റും മദ്യത്തിന്റെ പരസ്യം പതിക്കാന്‍ പാടില്ല. മദ്യമെന്ന ഉത്പന്നത്തിന്റെ സവിശേഷതകള്‍ മാത്രം പറയുന്ന തരത്തില്‍ മതി പരസ്യങ്ങള്‍. യാതൊരു വിധത്തിലും കുട്ടികള്‍ക്ക് ആകര്‍ഷണം തോന്നുന്നതായിരിക്കരുത്.

പുതിയ ബില്ലില്‍ മദ്യത്തിന് മിനിമം പ്രൈസിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ബില്ലിന് മദ്യവ്യവസായ രംഗത്ത് നിന്നുള്ള എതിര്‍പ്പുകളും മിനിമം പ്രൈസ് ഏര്‍പ്പെടുത്തുന്നതിന് ഐറിഷ്, യൂറോപ്യന്‍ കോടതികളില്‍ നിയമതടസങ്ങളും അതിജീവിച്ചാണ് ബില് പാസാക്കിയിരിക്കുന്നത്.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമ നിര്‍മ്മാണം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. ആല്‍ക്കഹോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ബില്‍ അവതരിപ്പിക്കുമ്പോള്‍ അനേകര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന നിയമമാകും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സമൂഹത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും, ശരീരത്തിനും ഹാനികരമായ ആല്‍ക്കഹോളിന്റെ ഉപയോഗം നിയന്ത്രിക്കുക ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്.

ബില്ല് ആദ്യമായി അവതരിപ്പിച്ച് ഏകദേശം 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് പാസാക്കുന്നത്. നിരവധി തവണ സിനഡില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് പ്രെസിഡന്റ് ബില്ലില്‍ ഒപ്പു വെച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫൈന്‍ ഗെയില്‍ TD മാര്‍സെല്ല കര്‍ക്കരന്‍ കെന്നഡി, സോഷ്യല്‍ ഡെമോക്രറ്റിസ് TD റോയ്‌സിന്‍ ഷോര്‍ട്ടല്‍, സെനറ്റര്‍ ഫ്രാന്‍സിസ് ബ്ലാക്ക്, എന്നിവര്‍ക്ക് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് അഭിനന്ദനം അറിയിച്ചു.

അതേസമയം പുതിയ ആല്‍ക്കഹോള്‍ നിയമത്തിനെതിരായ നിയമ വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വരേദ്കര്‍ പറഞ്ഞു. അയര്‍ലന്‍ഡില്‍ വര്‍ധിച്ചുവരുന്ന മദ്യപാനത്തിലെ അനാരോഗ്യ പ്രവണതകളെ കുറയ്ക്കുമെന്നും ചെറുപ്പക്കാരിലെ അമിത മദ്യപാനം നിരുത്സാഹപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറുഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി കോടതി കയറേണ്ടിവന്നാലും ആരോഗ്യമന്ത്രാലയം അതിനു തയാറാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് വര്‍ധിച്ച് വരുന്ന മദ്യ ഉപയോഗം പൊതുജനങ്ങളെ മാരക രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബില്‍ പാസാക്കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തത്. എന്നാല്‍ ആല്‍ക്കഹോള്‍ ബീവറേജ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡ് പുതിയ ബില്ലിന് നിശിതമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഖജനാവിന് കോടികളുടെ വരുമാനം നല്‍കിത്തരുന്ന ബിസിനസ്സ് ആണ് മദ്യ വ്യവസായം എന്നാണ് ഇവരുടെ വാദം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: