50 യൂറോയുടെ വ്യാജ കറന്‍സി നോട്ടുകള്‍ അയര്‍ലണ്ടില്‍ വ്യാപകമാകുന്നു; ജാഗ്രത മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

ഡബ്ലിന്‍: യൂറോയുടെ വ്യാജന്‍ വന്‍തോതില്‍ അയര്‍ലണ്ടില്‍ പ്രചരിക്കുന്നതായി ഗാര്‍ഡ. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എല്ലാ യൂറോ കറന്‍സികളിലും ‘വ്യാജന്‍’ പുറത്തുവരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അന്‍പതിന്റെ കറന്‍സിയിലാണ്. കഴിഞ്ഞ ദിവസം മായോവില്‍ ഇത്തരം വ്യാജ കറന്‍സി പിടിച്ചെടുത്തിരുന്നു.

യൂറോ നിലവില്‍ വന്നതിനു ശേഷം ഏഴ് ലക്ഷം വ്യാജ യൂറോ കറന്‍സികള്‍ പിടികൂടിയതായാണ് കണക്ക്. ഇതുവഴി പത്ത് ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിരുന്നു. വ്യാജന്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റിലെത്തിക്കാന്‍ അയര്‍ലണ്ടില്‍ വന്‍ മാഫിയാകള്‍ തന്നെയുണ്ട്. കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രചരിപ്പിക്കാന്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ വഴി വ്യാജ നോട്ടുകള്‍ കച്ചവടം നടത്തുന്ന സംഘവും വ്യാപകമായിട്ടുണ്ട്. ഇവരെ പിടികൂടാന്‍ ഗാര്‍ഡ ഇക്കണോമിക് ക്രൈം ബ്യൂറോ ഇപ്പോള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.

യൂറോ കറന്‍സി ഉപയോഗിക്കുന്ന ബിസിനസ്സുകാരും, ടൂറിസ്റ്റുകളും പൊതുജനങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് യൂറോപ്യന്‍ ക്രിമിനല്‍ പോലീസ് അഭ്യര്‍ത്ഥിക്കുന്നു. രാത്രിയില്‍ നോട്ടുകള്‍ സ്വീകരിക്കുന്ന വ്യാപാരികളും പൊതുജനവും ജാഗ്രത പാലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. വ്യാജന് തടയിടാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെങ്കിലും ഫലം കണ്ടില്ല. വിവിധ കറന്‍സികളിലായി ലോകമെമ്പാടുമായി 22000 കോടി യൂറോ കറന്‍സികള്‍ വിപണിയിലുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: