അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ തടസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്

അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്ത് പലയിടത്തും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. പ്രധാനപ്പെട്ട ഡൊമെയ്ന്‍ സെര്‍വറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തന രഹിതമാക്കുകയാണ്. ഇതാണ് ഇന്റര്‍നെറ്റ് സേവനങ്ങളെ തടസ്സപ്പെടുത്തുക.

റഷ്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ അടുത്തിടെയായി കൂടി വരികയാണ്. ഇതിനെ നേരിടുന്നതിന് വേണ്ടിയാണ് സെര്‍വറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുകയും ചെയ്യും. ഡൊമെയ്ന്‍ പേരുകള്‍ സംരക്ഷിക്കുന്നത് ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കും. ലോക വ്യാപകമായി ഇന്റര്‍നെറ്റ് സര്‍വീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടത് സുരക്ഷക്ക് അത്യാവശ്യമാണെന്ന് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്സ് ആണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. മൊമെയ്ന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തില്‍ ഒരു മെയിന്റനന്‍സ് അത്യാവശ്യമാണെന്ന് കമ്യൂണിക്കഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ മാറ്റത്തിന് തയ്യാറാകാത്ത നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുടേയും ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടേയും സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് റെഗുലേറ്ററി കമ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: