യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഏറ്റവും കൂടുതല്‍ വോട്ടോട് കൂടി ഇന്ത്യയ്ക്ക് അംഗത്വം

ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യ – പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 18 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഇന്ത്യയാണ്.

മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 193 അംഗങ്ങളുള്ള യുഎന്‍ ജനറല്‍ അസംബ്ലിയില്‍ 18 രാജ്യങ്ങളാണ് അംഗങ്ങളായിയെത്തുന്നത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്ക് വേണ്ടത്.

ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് ഇന്ത്യയ്ക്ക് പുറമെ ബഹ്‌റൈന്‍, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ പ്രോത്സാഹിപ്പിക്കുന്നതും നിരീക്ഷിക്കുന്നതുമായ ജനീവ ആസ്ഥാനമായ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ അഞ്ചാമത്തെ തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: