കുഞ്ഞുകാര്യങ്ങളുടെ ഒരു വലിയ സുല്‍ത്താനോ രാജകുമാരിയോ നിങ്ങളുടെ വീട്ടിലുണ്ടോ ? മലയാളം മറന്നുവോ?

മലയാളി എന്നതിനെ മലയാളം എന്നു തന്നെയാണു നാം വായിക്കുക. മലയാളിയുടെ ഗൃഹാതുരത്വത്തെ വെല്ലാന്‍ ഏതു നാടിനാണാവുക ……
ഇത്ര മേല്‍ ഭാഷയോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ജനവിഭാഗം ഉണ്ടോയെന്നു സംശയം .
ദ്വിഭാഷ കൈകാര്യം ചെയ്യുന്ന ഒരു ചുണക്കുട്ടി നിങ്ങളുടെ വീട്ടിലുമുണ്ടോ ??
ഉണ്ടെങ്കില്‍ ഡബ്ല്യു എം സി ലൈബ്രറി മുഖാന്തിരം നടത്തുന്ന ഭാഷ മല്‍സരങ്ങളില്‍ അവരേയും പങ്കെടുപ്പിക്കൂ…..
ആര്‍ക്കറിയാം കുഞ്ഞുകാര്യങ്ങളുടെ ഒരു വലിയ സുല്‍ത്താനോ രാജകുമാരിയോ നമ്മുടെ വീട്ടിലുമുണ്ടെന്ന് ….

ഡബ്ല്യൂ.എം.സി അയര്‍ലന്റിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018’ – ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളില്‍ പങ്കെടുക്കാം. മലയാളം പഠിക്കുന്ന കുട്ടികള്‍ക്കും, പഠിച്ച കുട്ടികള്‍ക്കും ഒരു പോലെ പ്രചോദനമായി നവംബര്‍ 2 – ന് (വെള്ളിയാഴ്ച ) നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം.

ജൂനിയര്‍ വിഭാഗത്തില്‍ മലയാളം അക്ഷരമാലാ രചനാ മത്സരവും ( സ്വരങ്ങളും , വ്യഞ്ജനങ്ങളും) , സീനിയര്‍ വിഭാഗത്തില്‍ ‘യാത്ര’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറുകഥ രചനാ മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. കയ്യക്ഷരം , പൂര്‍ണ്ണത എന്നിവയെ അടിസ്ഥാനമാക്കി ആദ്യ സമ്മാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

http://www.nrithanjali.com

അവസാന തീയതി : 20 ഒക്ടോബര്‍ 2018

Share this news

Leave a Reply

%d bloggers like this: