ഡബ്ലിന്‍ നഗരത്തില്‍ മാര്‍ക്കറ്റ് വിലയിലും താഴ്ന്ന നിരക്കില്‍ വാടക വീടുകള്‍ ഒരുങ്ങുന്നു. പദ്ധതിക്ക് പിന്നില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: അനുയോജ്യമായ താമസ സൗകര്യം ലഭ്യമല്ല എന്നത് മാത്രമാണ് ഡബ്ലിന്‍ നഗരം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വീടുകള്‍ക്കാവട്ടെ അയര്‍ലണ്ടിലെ ഏറ്റവും കൂടിയ വാടക നിരക്കും നല്‍കണം. ഈ പ്രശ്‌നത്തെ പ്രവൃത്തിതലത്തില്‍ മറികടക്കാനുള്ള പദ്ധതിക്ക് ഒരുങ്ങുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.

കോസ്റ്റ് റെന്റല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്ട് എന്ന് പേരിട്ട പദ്ധതി ഉടന്‍ നടപ്പാക്കാനാണ് സാധ്യത. ബലിമനില്‍ അപ്പാര്‍ട്ടുമെന്റ്കള്‍ നിര്‍മ്മിച്ച് ഇപ്പോള്‍ നിലവിലുള്ള വാടക നിരക്കില്‍ കുറഞ്ഞ വാടകക്ക് വീടുകള്‍ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതി നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സിറ്റി കൌണ്‍സില്‍ തീരുമാനമെടുത്തു.

നിലവില്‍ തലസ്ഥാന നഗരിയില്‍ ശരാശരി 1936 യൂറോ ആണ് വാടകയായി നല്‍കേണ്ടത്. ഈ നിരക്കിലും കുറഞ്ഞ നിരക്കിലായിരിക്കും കൌണ്‍സില്‍ അപ്പാര്‍ട്‌മെന്റിലെ വാടക നിരക്ക് നിശ്ചയിക്കുന്നത്. ഭവന മന്ത്രാലയത്തിന്റെ വാടകനിരക്ക് കുറക്കാനുള്ള റെന്റല്‍ പ്രഷര്‍ സോണ്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സിറ്റി കൌണ്‍സില്‍ മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തിയത്.

എ എം

Share this news

Leave a Reply

%d bloggers like this: