ഇനി ധൈര്യമായി യാത്ര ചെയ്യാം; പൊതുഗതാഗത മേഖലക്ക് പോലീസ് സംവിധാനം വരുന്നു.

ഡബ്ലിന്‍: പൊതുഗതാഗത സേവനങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും നേരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പൊലീസുകാരെ നിയോഗിക്കാനാണ് നീക്കം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗതാഗത മേഖലയില്‍ ഈ പ്രശ്‌നം രൂക്ഷമായി തുടരുകയായിരുന്നു.

2016-ല്‍ 26 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം ആവുമ്പോഴേക്കും അത് 43 എണ്ണമായി മാറി. യാത്രക്കാര്‍ക്ക് മാരക പരിക്കുകളേറ്റ സംഭവും ഉണ്ടായി. ട്രെയിന്‍ ഗതാഗതം കേന്ദ്രീകരിച്ചാണ് കൂടുതല്‍ സാമൂഹിക വിരുദ്ധ സംഭവങ്ങള്‍ നടക്കുന്നത്. ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാരില്‍ നിന്നും പിടിച്ചുപറിയും മോഷണവും നടത്തുന്ന സംഘങ്ങളും പതിവ് ആവുകയാണ്.

ഐറിഷ് റെയിലിന്റെ പരാതി സെല്ലില്‍ ദിവസേന 100-ല്‍ അധികം പരാതികളാണ് ലഭിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സുരക്ഷാ നല്‍കുന്ന ട്രാന്‍സ്പോര്‍ട് പോലീസിംഗ് സംവിധാനമായിരിക്കും നടപ്പില്‍ വരുത്തുക.

എ എം

Share this news

Leave a Reply

%d bloggers like this: