അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയയിലെ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു.

അമേരിക്കയെ നടുക്കിക്കൊണ്ടെ പെന്‍സില്‍വാനിയിയിലെ പിറ്റ്സ്ബര്‍ഗിലുള്ള യഹൂദ സിനഗോഗില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. വെടിവെപ്പ് നടത്തിയ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. അക്രമത്തെ തുടര്‍ന്ന് ആളുകളെ പോലീസ് അവിടെനിന്ന് ഒഴിപ്പിച്ചു. അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. വില്‍ക്കിന്‍സ് അവന്യൂവിനെ ട്രീ ഓഫ് ലൈഫ് സിനഗോഗ്, സ്‌ക്വിരല്‍ ഹില്ലിലെ ഷേഡി അവന്യു എന്നിവിടങ്ങളില്‍ വെടിവയ്പ് നടന്നതായി പിറ്റ്സ്ബര്‍ഗ് പോലീസ് കമാന്‍ഡര്‍ സ്ഥിരീകരിച്ചു.

ഒരു കുട്ടിയുടെ നാമകരണ ചടങ്ങ് ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ നടക്കുന്നതിനിടെയാണ് സംഭവം. അമേരിക്കയുടെ ചരിത്രത്തില്‍ യഹൂദര്‍ക്കു നേര്‍ക്കു നടക്കുന്ന ഏറ്റവും വിനാശകരമായ ആക്രമണത്തിന് ഉത്തരവാദിയായ റോബര്‍ട്ട് ബോവേഴ്സ് എന്ന 46 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. വെറുപ്പു കലര്‍ന്ന ആക്രമണമാണിതെന്ന് ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

പെന്‍സില്‍വാനിയയില്‍ യഹൂദര്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന് സ്‌ക്വിരല്‍ ഹില്‍ മേഖലയിലാണ് ട്രീ ഓഫ് ലൈഫ് സിനഗോഗ് സ്ഥിതി ചെയ്യുന്നത്. നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. തദ്ദേശിയനായ ബോവേഴ്സ് ഒരു തോക്കും രണ്ട് പിസ്റ്റളുമായി ഇവിടെ പ്രവേശിക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ശേഷം കെട്ടിടത്തിലെ ഒരു മുറിയില്‍ ഒളിച്ച ബോവേഴ്സിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: