ഡബ്ലിന്‍ മാരത്തോണ്‍ ആരംഭിച്ചു; സിറ്റിയിലെ ഗതാഗതം ഭാഗീകമായി മുടങ്ങും; പങ്കെടുക്കുന്നത് 20,000 ത്തോളം പേര്‍

ഡബ്ലിന്‍ : 359മത് ഡബ്ലിന്‍ മാരത്തോണിന്റെ ഭാഗമായി ഇന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെടും. 20000ലേറെ ആളുകള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പൊതുഗതാഗത സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 8.55ന് സൗത്ത് സിറ്റി സെന്ററിലെ ഫിട്‌സ് വില്ല്യം സ്ട്രീറ്റില്‍ നിന്നുമാണ് 26മൈലുകള്‍ ലക്ഷ്യമിടുന്ന എസ്എസ്ഇ എയര്‍ട്രൈസിറ്റി ഡബ്ലിന്‍ മാരത്തോണ്‍ ആരംഭിക്കുന്നത്. സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നോര്‍ത്ത് മെറിയോണ്‍ സ്‌ക്വയറില്‍ വൈകിട്ട് അഞ്ചിന് മാരത്തോണ്‍ സമാപിക്കും. സിറ്റിയില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ റോഡുകള്‍ അടച്ചിട്ടിരുന്നു. ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ വേറെ വഴികളിലൂടെയാകും സര്‍വീസ് നടത്തുക. എന്നാല്‍ ലുവാസ് സര്‍വീസുകളില്‍ യാതോരു മാറ്റവുമില്ല.

ആയിരക്കണക്കിന് കാണികളും മത്സരം വീക്ഷിക്കാന്‍ എത്തും. മരത്തോണില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. പരിപാടി നിയന്ത്രിക്കാന്‍ ആയിരം വോളന്റിയര്‍മാരെയാണ് സംഘാടകര്‍ നിയമിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു.

മാരത്തോണ്‍ കടന്നു പോകുന്ന റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനകള്‍ക്കും യാത്രക്കാര്‍ക്കും അധികം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അതാത് കൗണ്‍സിലുകളുമായും ഗാര്‍ഡയുമായും സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓട്ടക്കാര്‍ക്ക് വെള്ളം കുടിക്കുന്നതിന് പത്തോളം വാട്ടര്‍ സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളും സോഫ്റ്റ് ഡ്രിങ്കുകളും ലഭ്യമാക്കുന്നതിനായി മറ്റ് നാല് കേന്ദ്രങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: