ലിമ്‌റിക്ക് പള്ളിയില്‍ പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 3ന്

ലിമ്‌റിക്ക്: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 116-ആം ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. നവംബര്‍ 3ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. പ്രസംഗം, മധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും.

വിശുദ്ധ ജീവിതവും, ധാര്‍മിക മൂല്യവും, സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞുനിന്ന പുണ്യപിതാവായ പരുമല മാര്‍ ഗ്രീഗോറിയോസിന്റെ മധ്യസ്ഥതയിലൂടെ രോഗസൗഖ്യവും, ആത്മീയ സമ്പന്നതയും ആര്‍ജ്ജിക്കുവാന്‍, ഭക്തിപൂര്‍വം പെരുന്നാളില്‍ സംബന്ധിക്കുവാന്‍ വിശ്വാസികളേവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
സ്ഥലം: സെന്റ് ക്യാമിലസ്സ് ചാപ്പല്‍, ഷെല്‍ബോണ്‍ റോഡ്, ലിമ്‌റിക്ക്.

https://g.co/kgs/ig8U8s

ഇടവകയ്ക്കു വേണ്ടി:
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795
ജിജി ഉമ്മന്‍ (സെക്രട്ടറി): 0894520395

Share this news

Leave a Reply

%d bloggers like this: