‘ഡാഫൊഡില്‍സ് – എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസ്സിക്ള്‍സ് 2019 ‘ – ടിക്കറ്റ് വില്പന ആരംഭിച്ചു..

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹമൊന്നാകെ ആകാംഷാഭരിതരായി ഉറ്റുനോക്കുന്ന എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസിക് 2019 സൂപ്പര്‍ മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും, സൂവനീര്‍ പ്രകാശനവും, 26-10 -2018 വെള്ളിയാഴ്ച വൈകീട്ട് ഡബ്ലിന്‍ സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഔദ്യോഗികമായി നടത്തപ്പെടുകയുണ്ടായി.

തിങ്ങി നിറഞ്ഞ സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ചീഫ് ഗസ്റ്റ് ഡോക്ടര്‍. പുരി (ചെയര്‍മാന്‍ – യൂറേഷ്യ) ”ഡാഫൊഡില്‍സ് – എസ്. പി. ബി ക്ലാസ്സിക്ള്‍സ് 2019 സൂവനീര്‍” പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീ വിനോദ് കുമാറിനും, അന്‍സാറിനും കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. തുടര്‍ന്ന് ശ്രീ. കേശവ ഗൊല്ലപ്പള്ളി (ചെയര്‍പേഴ്‌സണ്‍ – ഫിന്‍ഗാള്‍ എത്നിക് നെറ്റ്വര്‍ക്ക്) ആദ്യ ടിക്കറ്റിന്റെ വില്പന ശ്രീ. മാര്‍ട്ടിന്‍ വര്‍ഗീസ്സ് & ശ്രീമതി ആന്‍സി ദമ്പതികള്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

സയന്റോളജിയുടെ സ്‌ക്രീനില്‍ പ്രത്യക്ഷനായ ശ്രീ എസ്. പി ബാലസുബ്രഹ്മണ്യം, അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കായി നല്‍കിയ വീഡിയോ സന്ദേശം, സദസ്സ്യര്‍ക്ക് നല്‍കിയത് പരിപാടിയുടെ വിജയത്തെക്കുറിച്ചുള്ള ഉറപ്പായിരുന്നുവെന്നത്, തുടര്‍ന്ന് പരിപാടിയുടെ വന്‍വിജയത്തിനു പിന്തുണ പ്രഖ്യാപിക്കുവാനും, ആശംസകളര്‍പ്പിക്കുവാനുമായി മുന്നോട്ടുവന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ റെപ്രസെന്ററ്റീവും, എക്‌സിക്യൂട്ടീവ് ആര്‍ക്കിടെക്ടുമായ ശ്രീ. സുധീര്‍ ശ്രീനിവാസനടക്കം, വിവിധ കമ്മ്യൂണിറ്റികളുടെയും, അസ്സോസിയേഷനുകളുടെയും പ്രതിനിധികളുടെ ആത്മാര്‍ത്ഥതയുള്ള വാക്കുകളില്‍ തെളിഞ്ഞു കണ്ടു. ഡാഫോഡില്‍സിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച പ്രതിനിധികള്‍ എസ് പി ബി ക്ലാസ്സിക്ള്‍സ് 2019 വിജയമാകേണ്ടത് തങ്ങളുടെകൂടെ ഉത്തരവാദിത്തമാണെന്ന മഹത്തരമായ ആശയമാണ് സദസ്സ്യര്‍ക്കു മുന്‍പില്‍ നല്‍കിയത്.

ശ്രീ. രാജേഷ് ഉണ്ണിത്താന്റെ തന്മയത്തമാര്‍ന്ന അവതരണം ആളുകളെ പിടിച്ചിരുത്തിയ ചടങ്ങില്‍, ഡാഫൊഡില്‍സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ശ്രീ. അന്‍സാര്‍ സദസ്സ്യര്‍ക്കു നല്‍കിയ ഹൃദ്യമായ സ്വാഗതത്തോടെ പരിപാടികള്‍ ആരംഭിച്ചു. ഡാഫൊഡില്‍സ് അംഗം ശ്രീ. തോമസ് ഡാഫൊഡില്‍സിന്റെ വിവിധ പ്രവര്‍ത്തന മേഖലകളെക്കുറിച്ചുള്ള ലഖുവിവരണം സദസ്സ്യര്‍ക്കു നല്‍കി. ചടങ്ങിനൊടുവില്‍ ഹാളില്‍ സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശ്രീമതി ലീന വിനോദ്കുമാറിന്റെ വാക്കുകളില്‍, സദസ്സിലുണ്ടായിരുന്നവരുടെയും, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളുടെയും ശക്തമായ പിന്തുണയോടെ, തുടര്‍ന്നും ഡാഫൊഡില്‍സില്‍നിന്നും ഒരുപാട് പരിപാടികള്‍ അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് പ്രതീക്ഷിക്കാമെന്നുള്ള ഉറപ്പും ആത്മവിശ്വാസവും പ്രകടമായിരുന്നു.

നിങ്ങളുടെ ടിക്കെറ്റുകള്‍ ഉടന്‍ തന്നെ ഉറപ്പാക്കുന്നതിന് താഴെക്കാണുന്ന ലിങ്കില്‍ പ്രവേശിക്കുക

https://wholelot.ie/tickets/spbalasubramaniamclassics_ie

 

 

 

 

 

 

 

 

 

 

 

 

വാര്‍ത്ത: ചെറിയാന്‍ തോമസ്
Share this news

Leave a Reply

%d bloggers like this: