യൂറോപ്പില്‍ സഹായഹസ്തം നീട്ടുന്ന രാജ്യങ്ങളില്‍ ഒന്നാമതെത്തി അയര്‍ലന്‍ഡ്

ഡബ്ലിന്‍ : ഉദാരമായി സംഭാവന ചെയ്യുന്ന 146 ലോകരാജ്യങ്ങളില്‍ 5-സ്ഥാനം അയര്‍ലന്‍ഡിന്. സന്നദ്ധ സേവനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയതും അയര്‍ലന്‍ഡ് തന്നെ. മറ്റുള്ളവരെ സഹായിക്കുന്നതില്‍ അയര്‍ലന്‍ഡ് യൂറോപ്പിന് മുന്നില്‍ മാതൃകയാണെന്ന് ചാരിറ്റീസ് ഓഫ് എയിഡ് ഫൌണ്ടേഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എട്ടാം സ്ഥാനത്തുനിന്നും അയര്‍ലന്‍ഡ് ഇത്തവണ യു.കെയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു.

ചാരിറ്റസ് എയ്ഡ് ഫൗണ്ടേഷന്‍ ഐറിഷ് ജനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനത്തോളം ആളുകളും സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് സംഭാവന നല്കുന്നവരാണെന്ന് കണ്ടെത്തി. മാനുഷിക പരിഗണന നല്‍കുന്നതില്‍ അയര്‍ലന്‍ഡ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലാണെന്ന് സര്‍വേ നടത്തിയ സംഘടന അഭിപ്രായപ്പെട്ടു. ഉദാരമായി സഹായിക്കുന്ന രാജ്യങ്ങളില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്തോനേഷ്യക്ക് ലഭിച്ചപ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. നാലാം സ്ഥാനം യു.എസ്സിനും ആറാം സ്ഥാനം യു.കെയും നിലനിര്‍ത്തി.

എ എം

Share this news

Leave a Reply

%d bloggers like this: