വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ ഈ ആഴ്ച ശക്തമായ രണ്ട് കാറ്റുകളെത്തുന്നു; ഒപ്പം അതിശൈത്യവും

രണ്ട് വലിയ കൊടുങ്കാറ്റുകള്‍ അയര്‍ലണ്ടിനെ വട്ടം കറക്കാന്‍ നാളെ മുതല്‍ എത്തുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് രാജ്യമാകമാനം വന്‍ നാശനഷ്ടമുണ്ടാക്കിയേക്കാമെന്ന പ്രവചനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇവ വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്ത് കടുത്ത മഴയോട് കൂടിയ അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥയ്ക്കാണ് വഴിയൊരുക്കുന്നത്.

നിലവില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഓസ്‌കാര്‍ കാറ്റാണ് അയര്‍ലണ്ടിനെ ലക്ഷ്യം വച്ച് വരുന്ന ഒരു കാറ്റ്. കാറ്റഗറി 1 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓസ്‌കാര്‍ അറ്റ്‌ലാന്റ്റിക്കില്‍ നിന്നാണ് ആഞ്ഞടിക്കുക. ഇത് നാളെ അയര്‍ലണ്ടില്‍ എത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് കാറ്റിന്റെ ശക്തി കുറയും.

കടുത്ത കാറ്റായ ഓസ്‌കാറിനോട് ബന്ധപ്പെട്ടുള്ള ഡെയിര്‍ഡ്രെയും ഈ ആഴ്ചയില്‍ രാജ്യത്തെ വേട്ടയാടാന്‍ സാധ്യതയുണ്ട്. ഈ ആഴ്ചയുടെ മധ്യം മുതല്‍ രാജ്യത്തെ കാലാവസ്ഥ കടുത്ത രീതിയിലായിരിക്കും നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായി ആലിപ്പഴ വര്‍ഷം, കടുത്ത മഴ, തുടങ്ങിയവ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പേകുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് രാത്രിയില്‍ തണുത്ത കാലാവസ്ഥയിലൂടെയാകും ഈ ആഴ്ച കടന്നുപോകുന്നത്. ഉയര്‍ന്ന താപനില 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമാകും. രാത്രിയില്‍ മൈനസ് 4 ഡിഗ്രി വരെ താപനില താഴാം.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: