തണുപ്പ് വന്നെത്തുന്നതോടെ ആശുപത്രികള്‍ പ്രതിസന്ധിയില്‍; ട്രോളികളില്‍ തുടരുന്നത് 9000-ത്തോളം രോഗികള്‍. നേഴ്‌സിങ് ജീവനക്കാരുടെ ഒഴിവുകളും നികത്താനായില്ല…

ഡബ്ലിന്‍: ശൈത്യകാലം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രി പ്രതിസന്ധി പഴയതിനെക്കാളും മോശമാകുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ മാസത്തില്‍ ചികിത്സക്കായി ട്രോളിയില്‍ തുടരുന്നത് 50,000 രോഗികള്‍. തണുപ്പുകാലത്തേക്ക് ആവശ്യമായ ബെഡുകള്‍ ലഭിക്കുമോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഇതിന് വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് ഇതുവരെ ആരംഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഓരോ തണുപ്പുകാലം വന്നെത്തുമ്പോഴും പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഈ വര്‍ഷവും പതിവുപോലെ രൂക്ഷമായ പ്രതിസന്ധി തുടരാനാണ് സാധ്യത. ആരോഗ്യമേഖലയുടെ സമഗ്ര വികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേഴ്‌സിങ് സംഘടനകള്‍ ആരോഗ്യ മന്ത്രിയെ സമീപിച്ചു. എന്നാല്‍ വാഗ്ദാനങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയേണ്ടി വരും. ആശപത്രികളില്‍ ആരോഗ്യ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതും ആശുപത്രികളെ പ്രതികൂലമായി ബാധിക്കും.

എ എം

Share this news

Leave a Reply

%d bloggers like this: