വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘നൃത്താഞ്ജലി & കലോത്സവം 2018’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; കലയുടെ മാമാങ്കത്തോടൊപ്പം രുചിയേറും ഭക്ഷണ ശാലയും

ഡബ്ലിന്‍: നവംബര്‍ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018 ‘ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ പുതിയ ഇനമായി ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി ‘ഐറിഷ് ഡാന്‍സ്’ മത്സരവും, സീനിയര്‍ വിഭാഗത്തില്‍ മലയാളം ചെറുകഥാ മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി , കളറിംഗ്,ഡ്രോയിങ് , പെയിന്റിംഗ് മത്സരങ്ങള്‍ ആദ്യ ദിനമായ നവംബര്‍ 2 ന് , വെള്ളിയാഴ്ച നടത്തപ്പെടും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളം ലൈബ്രറി ഏര്‍പ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യ ദിനം തന്നെ നടക്കുന്നതാണ്. വിവിധ മത്സരങ്ങളുടെ സമയക്രമങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഏവരേയും അറിയിച്ചിട്ടുണ്ട്.

മത്സരാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, പരിപാടികള്‍ കാണുവാന്‍ എത്തുന്നവരുടെയും ആവശ്യമനുസരിച്ച് രുചിയേറും വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും ഹാളിന് സമീപം പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Venue: Scoil Mhuire CBS,
Griffith Avenue,
Dublin 9

www.nrithanjali.com
King Kumar Vijayarajan 0872365378
Bijoy Joseph 0876135856
Sajesh Sudarsanan 0833715000
Serin Philip 0879646100

Share this news

Leave a Reply

%d bloggers like this: