ലുവാസ് സ്റ്റോപ്പുകള്‍ക്ക് ഒരുകിലോമീറ്റര്‍ പരിധിയില്‍ ശരാശരി മാസവാടക 2000 യുറോക്ക് മുകളില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വാടക നിരക്ക് ലുവാസ് കടന്നുപോകുന്ന പ്രദേശങ്ങളില്‍. daft.ie പുറത്തുവിട്ട കണക്കനുസരിച്ച് ലുവാസ് ഗ്രീന്‍ ലൈനില്‍ ശരാശരി മാസവാടക 2296 യൂറോ ആയി ഉയര്‍ന്നു. ഡബ്ലിന്‍ നഗരത്തിലെ ശരാശരി വാടക 1884 യൂറോ ആയി കണക്കാക്കപ്പെടുമ്പോള്‍ തലസ്ഥാന നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജീവിത ചെലവ് ലുവാസ്സ് സ്റ്റോപ്പുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ ആണ്.

ലുവാസ് റെഡ്ലൈനില്‍ മാസവാടകയായി നല്‍കേണ്ടത് 2081 യൂറോയുമാണ്. ഒറ്റബെഡ്‌റൂം സൗകര്യമുള്ള വീടുകള്‍ക്ക് ഇത്രയും കൂടുതല്‍ വാടക ഈടാക്കപ്പെടുമ്പോള്‍ മികച്ച സൗകര്യമുള്ള വീടുകള്‍ ലഭിക്കാന്‍ മാസം നല്ലൊരു തുക വാടക നല്‍കേണ്ടി വരും. ഗ്രീന്‍ ലൈനില്‍ ഏറ്റവും കൂടുതല്‍ വാടക നല്‍കേണ്ടത് ചാര്‍ളി മോണ്ട് ഭാഗങ്ങളിലാണ്. ഇവിടെ പ്രതിമാസം 2646 യൂറോ വാടകക്ക് മാത്രമാണ് അത്യാവശ്യ സൗകര്യമുള്ള വീട് ലഭ്യമാവുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: