തുള്ളമോര്‍ സെന്റ് കാതറിന്‍ പള്ളിക്ക് നേരെ അക്രമം; ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

തുള്ളമോര്‍: ഓഫലിയില്‍ ചര്‍ച്ചിന് നേരെ ഉണ്ടായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം. തുള്ളമോര്‍ സെന്റ് കാതറിന്‍ ചര്‍ച്ചിന് നേരെ കല്ലേറ് നടന്നതായാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സംഭവം നടന്നതെന്ന് ബിഷപ്പ് പാറ്റ് സ്റ്റോറി പറഞ്ഞു. ആക്രമണത്തില്‍ ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടം ഉണ്ടായതായും ബിഷപ്പ് അറിയിച്ചു. ചര്‍ച്ചിന്റെ 100 ജനാലകളും പൂര്‍ണ്ണമായും തകര്‍ത്ത നിലയില്‍ കണ്ടെത്തി. പള്ളി കെട്ടിടത്തിന്റെ ചില്ലിട്ട എല്ലാഭാഗങ്ങളും അക്രമികള്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ലെന്ന് ബിഷപ്പ് അറിയിച്ചു. സമാധാന കേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും പാറ്റ് സ്റ്റോറി അഭിപ്രായപ്പെടുന്നു. സംഭവത്തിന് ശേഷം പള്ളിക്കകം നിറയെ പാറക്കല്ലുകള്‍ കുമിഞ്ഞകൂടിയ അവസ്ഥയിലായിരുന്നു. പരാതിപ്പെട്ടതിനനുസരിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: