ഡബ്ലിന്‍ നഗരത്തില്‍ വിനോദവും രുചിക്കൂട്ടുകളും സമ്മേളിക്കുന്ന വിശാലമായ ഭക്ഷണശാല ഒരുങ്ങുന്നു.

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ മാറ്റ് കൂട്ടാന്‍ കോണ്ടിനെന്റല്‍ ഫുഡ് ഹാള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് പദ്ധതി ഒരുങ്ങുന്നത്. ഈ വേനല്‍ക്കാലത്ത് ഭക്ഷണശാല തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ വിവിധ രുചിക്കൂട്ടുകള്‍ സമ്മേളിക്കുന്ന 15 സ്റ്റാളുകള്‍ തുറക്കും. ഏകദേശം 400 ആളുകള്‍ക്ക് ഒരുമിച്ച് ഭക്ഷസനം കഴിക്കാവുന്ന കേന്ദ്രമാണ് തയ്യാറാവുന്നത്. രാവിലെ 8 മുതല്‍ രാത്രി 11 മാണി വരെ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല ആയിരിക്കും ഇത്.

ഹോസ്പ്പിറ്റലിറ്റി മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മൈക്കല്‍ ജെ.എഫ് റൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റേതാണ് പുതിയ സംരംഭം. യൂറോപ്പ്, യു.എസ് സ്ട്രീറ്റുകളില്‍ കണ്ടുവരുന്ന വിശാലമായ ഭക്ഷണശാല എന്ന മാതൃകയില്‍ ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. വൈവിധ്യമായ ഭക്ഷണം വിനോദം എന്നിവക്കൊപ്പം ആളുകള്‍ തമ്മിലുള്ള ആശയ വിനിമയ ശേഷി സജ്ജീവമാക്കുക എന്ന ഉദ്ദേശവും ഈ പദ്ധതിക്ക് പിന്നില്‍ ഉണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: