തെക്കന്‍ കൗണ്ടികളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ തെക്കന്‍ കൗണ്ടികളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരങ്ങള്‍. ടെന്‍ലോഗേയര്‍, റാത്ത്‌ഡൌണ്‍ കൗണ്ടി കൗണ്‍സിലിന്റെ ബീച്ചുകളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കുമിഞ്ഞ് കൂടിയതിനെ തുടര്‍ന്ന് ബീച്ചില്‍ എത്തുന്നവര്‍ കൗണ്‍സിലിനെ പരാതി നല്‍കിയിരുന്നു. ഇവ കടലില്‍ എത്തുന്നത് തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കൗണ്ടി കൗണ്‍സില്‍ അറിയിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടല്‍ ജീവികളും ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഇവിടെ ജീര്‍ണ്ണ ശരീരത്തില്‍ നിന്നും കുന്നോളം പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മാലിന്യ നിക്ഷേപം കടല്‍ ആവാസ വ്യവസ്ഥയെ സാരമായ ബാധിക്കുന്നത് കണ്ടെത്തി യൂറോപ്യന്‍ യുര്‍ണിയന്‍ സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: