രുചിയേറും ക്രിസ്മസ് പാനീയങ്ങള്‍ വിപണി കീഴടക്കാന്‍ എത്തിക്കഴിഞ്ഞു.

ഡബ്ലിന്‍: ക്രിസ്മസിനെ വരവേല്‍ക്കാന്‍ രുചിയേറിയ ക്രിസ്മസ് പാനീയങ്ങള്‍ വിപണിയില്‍ ഇറങ്ങി. ഇക്കൂട്ടത്തില്‍ അടുത്ത ആഴ്ച വിപണി കീഴടക്കാനെത്തുന്നത് മെക്‌ഡൊണാള്‍ഡിന്റെ മില്യനേഴ്സ് ലിറ്റി എന്ന മധുര പാനീയമാണ്. ചോക്ലേറ്റ് പാല്‍ മിശ്രിതത്തില്‍ ചില പുതിയ പരീക്ഷണവുമായി എത്തുന്ന മെക് ഡൊണാള്‍ഡിന്റെ പരസ്യം ഇതിനോടകം വന്‍ പ്രചാരം നേടിയെടുക്കുകയും ചെയ്തു.

സ്റ്റാര്‍ ബാക്സിന്റെ റെഡ്-ഗ്രീന്‍ ക്രിസ്മസ് കപ്പുകള്‍ക്ക് ഐറിഷ് വിപണിയില്‍ ഡിമാന്‍ഡ് കൂടി വരികയാണ്. കോസ്റ്റയുടെ പര്‍പ്പിള്‍, റെഡ്, ബ്രോണ്‍സ് തുടങ്ങിയ വൈവിധ്യമായ നിറത്തിലും സ്വാദിലും എത്തിയ ക്രിസ്മസ് കപ്പുകള്‍ ഐറിഷ് മാര്‍ക്കറ്റില്‍ ഇതിനോടകം മത്സരത്തിന് ഇറങ്ങിക്കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: