ഈ ആഴ്ച ശക്തമായ മഴക്ക് സാധ്യത; തെക്ക്-കിഴക്കന്‍ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ്

വാട്ടര്‍ഫോര്‍ഡ്: രാജ്യത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഈ ആഴ്ച വന്‍തോതില്‍ മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കി. 5 കൗണ്ടികളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന കാര്‍ലോ, കില്‍ക്കെണി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ മഴ ശക്തമാവുന്നതോടെ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് കൗണ്ടി കൗണ്‍സിലുകള്‍ സുരക്ഷാ അറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ട കൗണ്ടികളിലെ ബീച്ചുകളില്‍ എത്തുന്നവര്‍ തീരസേനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അറിയിപ്പില്‍ പറയുന്നു. കഴിവതും ഒരാഴ്ച സമയത്തേക്ക് കടല്‍ തീരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരിക്കും അഭികാമ്യമെന്നും കൗണ്‍സിലുകള്‍ അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: