തെരേസക്ക് ഇരുട്ടടി : രണ്ടാം ഹിത പരിശോധന ആവശ്യപ്പെട്ട് ജോ ജോണ്‍സണ്‍ രാജി വെച്ചു

ലണ്ടന്‍ : യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു. രണ്ടാം ഹിത പരിശോധന ആവശ്യപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ് രാജിവെച്ചത്. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റില്‍ നിന്നും പിന്‍തിരിയണമെന്ന് ജോ ആവശ്യപ്പെട്ടിരുന്നു.

യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനത്തിന് തെരേസ മെയ് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു. ബ്രെക്‌സിറ്റ് നടപടിയെ തുടര്‍ന്ന് ബ്രിട്ടനില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജോ ജോണ്‍സണ്‍. ജോണ്‌സണിന്റെ സഹോദരനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബോറിസും ബ്രെക്‌സിറ്റിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: