ഐറിഷ് പ്രസിഡന്റ് ആയി മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് സ്ഥാനമേല്‍ക്കും

ഡബ്ലിന്‍ : രണ്ടാം തവണയും പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഇന്ന് സ്ഥാനമേല്‍ക്കും.  പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഉച്ചതിരിഞ്ഞു ആരംഭിക്കും. പ്രസിഡന്റ് സ്ഥാനാരോഹണത്തിന് പുറമെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ദിനം കൂടിയാണ് ഇന്ന് അയര്‍ലന്‍ഡിന്.

രണ്ടു പരിപാടികളിലും പങ്കെടുക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രായം കൂടുതല്‍ ആണെങ്കിലും അയര്‍ലണ്ടുകാര്‍ക്ക് പ്രിയപ്പെട്ട പ്രസിഡന്റ് തന്നെയാണ് ഹിഗ്ഗിന്‍സ് . പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അമേരിക്കന്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന അയര്‍ലണ്ടിനെ ക്യൂബയുമായി ബന്ധിപ്പിച്ച ഭരണാധികാരിയും കൂടിയാണ് ഹിഗ്ഗിന്‍സ്.

യു.എസ് കണ്ണിലെ കരടായി കാണുന്ന ക്യൂബയുമായി വ്യാപാരബന്ധങ്ങളും ഊട്ടി ഉറപ്പിക്കാന്‍ ഹിഗ്ഗിന്‍സിനു കഴിഞ്ഞിരുന്നു, അതും യു.എസ്സുമായി പഴയ ബന്ധം പുലര്‍ത്തികൊണ്ടു തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകള്‍ നേടി ഐറിഷ് ചരിത്രത്തിലെ കരുത്തനായ പ്രസിഡന്റ് പദവി നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏഴു വര്‍ഷമാണ് അയര്‍ലന്‍ഡില്‍ പ്രസിഡന്റിന്റെ കാലാവധി. അമ്പത്തഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് അയര്‍ലന്‍ഡില്‍ നിലവിലുള്ള പ്രസിഡന്റ് വീണ്ടും മത്സരിക്കുന്നതും ജയിക്കുന്നതും.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: